ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ. തീരുമാനം ദേശീയ താത്പര്യം മുന്‍നിര്‍ത്തിയാണെന്നും ധനമന്ത്രി പറഞ്ഞു. സാമ്പത്തികവും വാണിജ്യപരവുമായ താൽപ്പര്യങ്ങൾക്കാണ് ഇത്തരം വിഷയങ്ങളില്‍ ഇന്ത്യ മുൻഗണന നൽകുക. ഇവ പരിഗണിച്ചാകും ഇന്ത്യയുടെ എണ്ണ വാങ്ങലുകളെന്നും അവർ പറഞ്ഞു.
രാജ്യത്തിന്റെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തീരുമാനങ്ങൾ സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ചായിരിക്കുമെന്നും സിഎൻഎൻ ന്യൂസ് 18ന് നൽകിയ അഭിമുഖത്തില്‍ ധനമന്ത്രി വ്യക്തമാക്കി. ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയുടെ ആഘാതം അടുത്തിടെ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കാരങ്ങൾ വഴി ഒരു പരിധിവരെ നികത്തപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.
SUMMARY: Will continue to import oil from Russia: Nirmala Sitharaman
വയനാട്: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍…
തിരുവനന്തപുരം: സ്വർണവില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന്…
കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേർക്ക് പരുക്ക്. കൊയിലാണ്ടി തിരുവങ്ങൂരില്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പ്പറേഷനുകളിലെ മേയര്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി…
ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന…
ഭുവനേശ്വർ: ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും…