ബെംഗളൂരു : കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ 9 ബെളഗാവി സുവർണ വിധാൻസൗധയില്‍ നടക്കും സമ്മേളനം. ഡിസംബർ 20 വരെ നീളും. മഹാരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ബെളഗാവിയിൽ 2006 മുതൽ വർഷത്തിലൊരിക്കൽ നിയമസഭാ സമ്മേളനങ്ങൾ ചേരാറുണ്ട്. സുവർണ വിധാന സൗധയിൽ കർണാടക നിയമസഭയും കൗൺസിലും യോഗം ചേരാൻ കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു
മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ ‘മുഡ’ ഭൂമിയിടപാട് കേസും വഖഫ് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പ്രതിഷേധവുമെല്ലാം ഇത്തവണസഭയില് ചര്‍ച്ചയാകും. കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് കോവിഡ് ചികിത്സാ ഉപകരണങ്ങൾ വാങ്ങിയതിൽ അന്വേഷണം നടത്തിയ ജസ്റ്റിസ് മൈക്കിൾ ഡി കുഞ്ഞ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകളും സഭയിൽ ചർച്ചയായേക്കും. പുതിയ ബില്ലുകളും സഭയിൽ അവതരിപ്പിക്കും.
<br>
TAGS : LEGISLATIVE SESSION
SUMMARY : Winter Session of Karnataka Legislative Assembly; Belagavi from December 9
ബെംഗളൂരു: കർണാടകയിൽ 3400 കോടി രൂപയുടെ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബെംഗളൂരു മേഖലയ്ക്കാണ് 2550 കോടി രൂപയും നീക്കിവച്ചിട്ടുള്ളത്.…
തിരുവനന്തപുരം: പോത്തൻകോട് തെരുവു നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.…
തൃശൂര്‍: പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക്…
ബെംഗളൂരു: ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിൽ ബി.വൈ. വിജയേന്ദ്രയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ബുധനാഴ്ച 7 സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്.…