LATEST NEWS

കുട്ടിയുടെ സ്വര്‍ണമാല മോഷ്ടിച്ച്‌ വിഴുങ്ങി; യുവതി അറസ്റ്റില്‍

മലപ്പുറം: നിലമ്പൂരില്‍ സ്വർണമാല മോഷ്ടിച്ച്‌ വിഴുങ്ങിയ യുവതി അറസ്റ്റില്‍. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയാണ് അറസ്റ്റിലായത്. കുട്ടിയുമായി ക്ലിനിക്കിലെത്തിയ കുടുംബത്തിന്‍റെ മാലയാണ് കവർന്നത്. കഴിഞ്ഞ 10 ആം തീയതിയാണ് സംഭവം. കുട്ടിയെ ഡോക്റ്ററെ കാണിക്കാനായി എത്തിയതായിരുന്നു കുടുംബം. ക്ലിനിക്കില്‍ കാത്തിരിക്കുന്നതിനിടെ പ്രതി കുട്ടിയുടെ അടുത്തെത്തി.

ഇതിനിടെയാണ് മാല കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ സമീനയില്‍ സംശയം തോന്നുകയും കൂടുല്‍ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിക്കുകയും ആയിരുന്നു. സ്കാനിങില്‍ തൊണ്ടിമുതല്‍ ശരീരത്തിനുള്ളിലുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രതിയുടെ വയറ്റിനുള്ളില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെടുക്കാനുള്ള കാത്തിരിപ്പിലാണ് പോലീസ്.

SUMMARY: Woman arrested for stealing child’s gold necklace and swallowing it

NEWS BUREAU

Recent Posts

ഹോസ്കോട്ട വാഹനാപകടം; മരിച്ച മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ഹൊസ്കോട്ടയില്‍ വാഹനാപകടത്തില്‍ മരിച്ച രണ്ട് മലയാളി വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ ഹൊസകോട്ട സർക്കാർ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം…

3 hours ago

ചൂട് കൂടി, തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12.00 മണി മുതല്‍ 3.00 വരെ വിശ്രമം

തിരുവനന്തപുരം: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ, സംസ്ഥാനത്ത് വെയിലത്ത് ജോലിയെടുക്കുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. ഫെബ്രുവരി 12 മുതൽ മെയ്…

4 hours ago

കേരളസമാജം ദൂരവാണിനഗർ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ വനിതാ വിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ ഡെന്റൽ, സ്പീച് ആന്‍റ് ഹിയറിങ്ങ് ക്യാമ്പ് ഞായറാഴ്ച രാവിലെ 10…

5 hours ago

ഡോക്ടര്‍ ചമഞ്ഞെത്തി; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതി പിടിയില്‍

തിരുവനന്തപുരം‌: മെഡിക്കൽ കോളേജിൽ ഡോക്‌ടർ ചമഞ്ഞെത്തിയ യുവതി പിടിയിൽ. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരാണ് യുവതിയെ പിടികൂടിയത്. ന്യൂറോ സർജനെന്ന വ്യാജേന…

5 hours ago

കോളജിലെ വാലന്‍റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്ത് ബജ്‌രംഗ്ദൾ പ്രവർത്തകർ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വാലന്റൈന്‍സ് ഡേ ആഘോഷവേദി അടിച്ചുതകര്‍ത്തു. ഇന്‍ഡോറിലെ നാര്‍സി മുന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് വിദ്യാര്‍ഥികളുടെ വാലന്റൈന്‍സ് ഡേ…

5 hours ago

കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്ക്

കൊല്ലം: കുറുനരിയുടെ ആക്രമണത്തില്‍ ദമ്പതികള്‍ക്ക് പരുക്കേറ്റു. പുനലൂർ പ്ലാച്ചേരി പ്ലാവിള വീട്ടില്‍ ബാബു, ഭാര്യ സജി എന്നിവർക്കാണ് പരുക്കേറ്റത്. മുഖത്തും…

6 hours ago