മലപ്പുറം: നിലമ്പൂരില്‍ സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി അറസ്റ്റില്‍. നിലമ്പൂർ മുക്കട്ട സ്വദേശി സമീനയാണ് അറസ്റ്റിലായത്. കുട്ടിയുമായി ക്ലിനിക്കിലെത്തിയ കുടുംബത്തിന്‍റെ മാലയാണ് കവർന്നത്. കഴിഞ്ഞ 10 ആം തീയതിയാണ് സംഭവം. കുട്ടിയെ ഡോക്റ്ററെ കാണിക്കാനായി എത്തിയതായിരുന്നു കുടുംബം. ക്ലിനിക്കില്‍ കാത്തിരിക്കുന്നതിനിടെ പ്രതി കുട്ടിയുടെ അടുത്തെത്തി.
ഇതിനിടെയാണ് മാല കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. ഉടൻ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് നടത്തിയ പരിശോധനയില്‍ സമീനയില്‍ സംശയം തോന്നുകയും കൂടുല്‍ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിക്കുകയും ആയിരുന്നു. സ്കാനിങില്‍ തൊണ്ടിമുതല്‍ ശരീരത്തിനുള്ളിലുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രതിയുടെ വയറ്റിനുള്ളില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെടുക്കാനുള്ള കാത്തിരിപ്പിലാണ് പോലീസ്.
SUMMARY: Woman arrested for stealing child’s gold necklace and swallowing it
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…