ബെംഗളൂരു: വാഹനപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് നാലര മാസം അബോധാവസ്ഥയിലായിരുന്ന യുവതി മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചു. മണി -മൈസൂരു ശേദീയപാതയില്‍ നാലര മാസം മുമ്പ് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അപൂര്‍വ ഭട്ട് (30) ആണ് മരിച്ചത്.
അപകടത്തില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന അപൂര്‍വയുടെ പിതാവ് ഈശ്വര്‍ ഭട്ടിനും പരിക്കേറ്റിരുന്നു. അപൂര്‍വയുടെ മകള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഈശ്വര്‍ ഭട്ടിന് ചികിത്സയിലൂടെ പരിക്ക് ഭേദമായെങ്കിലും അപൂര്‍വ അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. ആശിഷ് ആണ് അപൂര്‍വയുടെ ഭര്‍ത്താവ്.
SUMMARY: Woman dies in car accident after being unconscious for four and a half months

വാഹനപകടം; നാലര മാസം അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories