Home KERALA ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍

ആണ്‍സുഹൃത്തിനൊപ്പം പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ യുവതി നീന്തിരക്ഷപ്പെട്ടു; യുവാവിനായി തിരച്ചില്‍

0
21

കണ്ണൂർ: ആണ്‍ സുഹൃത്തിനൊപ്പം പുഴയില്‍ ചാടിയ ഭര്‍തൃമതിയായ യുവതി നീന്തി രക്ഷപ്പെട്ടു. ആണ്‍ സുഹൃത്തിനായി പുഴയില്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച്ച രാവിലെയാണ് ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസുകാരിയെ വളപട്ടണം പുഴയുടെ ഓരത്ത് നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വളപട്ടണം പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ബേക്കല്‍ പോലീസില്‍ യുവതിയെ കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് കേസെടുത്ത് പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വളപട്ടണം പുഴയുടെ തീരത്ത് യുവതിയെ കണ്ടെത്തിയത്. ഞായറാഴ്ച്ച രാത്രിയിലാണ് ദേശീയ പാതയില്‍ വളപട്ടണം പാലത്തിനു മുകളില്‍ നിന്നു താഴേക്ക് ചാടിയത്.

യുവതി നീന്തി കരകയറിയെങ്കിലും ആണ്‍സുഹൃത്തിനെ ഇനിയും കണ്ടെത്താനായില്ല. പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. വിവരമറിഞ്ഞ് വളപട്ടണത്തെത്തിയ ബേക്കല്‍ പോലീസ് യുവതിയുമായി തിരിച്ചുപോയി കോടതിയില്‍ ഹാജരാക്കി. ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. കാസറഗോട്ടെ പോലിസുകാരന്റെ ഭാര്യയാണ് പുഴയില്‍ ചാടിയ രണ്ടു മക്കളുടെ അമ്മയായ യുവതി.

SUMMARY: Woman who jumped from bridge into river with boyfriend swims to safety; search underway for young man

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

You cannot copy content of this page