ബെംഗളൂരു: ഒന്നരവയസുകാരനെ ആശുപത്രിയിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു. ചിക്കബല്ലാപുര ചിന്താമണി ടൗണിലെ അമ്മയും കുഞ്ഞും ആശുപത്രിയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പ്രവേശിച്ച യുവതി കുട്ടിയെ കസേരയിൽ വെച്ച് തിടുക്കത്തിൽ സ്ഥലം വിടുകയായിരുന്നു. കുഞ്ഞ് ഉണർന്ന് കരയാൻ തുടങ്ങിയതോടെ മറ്റുള്ളവർ ആശുപത്രി ജീവനക്കാരെ വിവരമറിയിക്കുകയും അമ്മയെ അന്വേഷിക്കുകയും ചെയ്തു.
മാതാപിതാക്കളെ കണ്ടെത്താനാകാതെ വന്നതോടെ ഒടുവില്‍ അധികൃതര്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതി കുട്ടിയെ ഉപേക്ഷിച്ചതായി മനസിലായത്. തുടര്‍ന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. സന്തോഷ് ചിന്താമണി പോലീസിനെ വിവരമറിയിച്ചു. കുട്ടിയെ ഉപേക്ഷിച്ച് യുവതി മനപ്പൂർവ്വം കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGS: KARNATAKA | HOSPITAL
SUMMARY: Woman abandons male child at hospital, walks away
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…