ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ സ്ത്രീ സൗഹൃദ മുറികൾ സ്ഥാപിക്കണമെന്ന് ബിഎംആർസിഎല്ലിനോട് ആവശ്യപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷൻ. ഇത് സംബന്ധിച്ച് കമ്മീഷൻ ബിഎംആർസിഎൽ മാനേജിംഗ് ഡയറക്ടർക്ക് കത്തയച്ചു. ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും നിലവിലുള്ള സ്ത്രീ സൗഹൃദ സൗകര്യങ്ങൾ കമ്മിഷൻ ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ ഏത് ആവശ്യത്തിന് ഉപയോഗിക്കാവുന്ന നഴ്‌സിങ് റൂമുകൾ മെട്രോ സ്റ്റേഷനികളിലും തുടങ്ങണമെന്ന് കത്തിൽ വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ബിഎംആർസിഎൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും സ്ത്രീ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ അവസാനത്തിനുള്ളിൽ ഇവ തുറക്കാനാണ് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടത്. എന്നാൽ ബിഎംആർസിഎൽ ഉദ്യോഗസ്ഥർ കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
TAGS: BENGALURU | NAMMA METRO
SUMMARY: Women’s commission writes to Metro to set up women friendly rooms
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…