സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഡി. ഗുകേഷിന് ആദ്യ ജയം. ലോക ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ 37ാം നീക്കത്തിലാണ് ഇന്ത്യൻ താരം വീഴ്ത്തിയത്. ലിറനെതിരെ ഗുകേഷിന്‍റെ ആദ്യ ജയമാണിത്. മൂന്നു മത്സരങ്ങൾ പൂർത്തിയായപ്പോൾ ഒന്നര പോയന്‍റ് വീതം നേടി ഇരുവരും ഒപ്പത്തിനൊപ്പമാണ്. നാലാം മത്സരം വെള്ളിയാഴ്ച നടക്കും.
ആകെ 14 മത്സരങ്ങളാണ് ചാമ്പ്യൻഷിപ്പിലുള്ളത്. ആദ്യം 7.5 പോയന്‍റ് നേടുന്നയാൾ ചാമ്പ്യനാവും. ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്. വെള്ളക്കരുക്കളുമായി കളിക്കാനിറങ്ങിയ ഗുകേഷ്, ക്യൂന്‍സ് ഗാമ്പിറ്റ് ഡിക്ലൈന്‍ഡ് ഗെയിമിലൂടെയാണ് തന്‍റെ ആദ്യദിന പരാജയത്തിന് പകരംവീട്ടിയത്. ആദ്യത്തെ മത്സരത്തില്‍ ലിറന്‍ വിജയിക്കുകയും രണ്ടാം മത്സരം സമനിലയിലാവുകയു ചെയ്തിരുന്നു. ബുധനാഴ്ചത്തെ വിജയത്തോടെ ഗുകേഷിനും ലിറനും 1.5 പോയിന്റുകള്‍ വീതം സ്വന്തമായി.
റഷ്യയുടെ ഇയാൻ നിപോംനിഷിയെ തോൽപ്പിച്ചാണ് ഡിങ് ലിറൻ കഴിഞ്ഞ തവണ ജേതാവായത്. ഗുകേഷ് ആണെങ്കില്‍ കാൻഡിഡേറ്റ്സ് ടൂർണമെന്‍റ് ജയിച്ചാണ് എത്തിയത്. ആദ്യമായാണ് രണ്ട് ഏഷ്യക്കാർ തമ്മില്‍ ഫൈനലിൽ ഏറ്റുമുട്ടുന്നത്. അഞ്ചു തവണ ജേതാവായ വിശ്വനാഥൻ ആനന്ദിന് ശേഷം ലോക കിരീടം ഇന്ത്യയിലെത്തിക്കാനാണ് ഡി. ഗുകേഷിന്‍റെ ശ്രമം.
<br>
TAGS : WORLD CHESS CHAMPIONSHIP | D GUKESH
SUMMARY : World Chess Championship; India’s D. First win for Gukesh, Indian player defeats world champion
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാർ പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റില്‍. കാർ ഡീലർ സോനുവാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…
മുംബൈ: ബോളിവുഡ് താരം ഗോവിന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ ആയതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് വീണ്ടും നോട്ടീസയച്ച് പ്രത്യേക അന്വേഷണ സംഘം.…
ഇടുക്കി: അറ്റകുറ്റപണിക്കായി മൂലമറ്റം ജലവൈദ്യുത നിലയം താത്കാലികമായി പ്രവർത്തനം നിർത്തി. ഒരു മാസത്തേക്കാണ് പ്രവർത്തനം നിർത്തിയതായി അധികൃതർ അറിയിക്കുന്നത്. ഇന്ന്…
ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ സെമിനാറും പുസ്‌തകമേളയും നവംബര്‍ 14 മുതല്‍ 20 വരെ മാലത്തഹള്ളി ജ്‌ഞാനജ്യോതി…