LATEST NEWS

ലോകത്തിലേറ്റവും ‘സഹാനുഭൂതിയുള്ള’ ന്യായാധിപൻ; പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

വാഷിംഗ്ടൺ: പ്രശസ്ത ജഡ്‌ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക്ക് ക്യാൻസറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ് പ്രൊവിഡൻസിലെ മുൻ ജഡ്ജിയാണ്. ‘കോട്ട് ഇൻ പ്രൊവിഡൻസ്’ എന്ന ഇന്റർനാഷണൽ ഷോയിലൂടെ ലോകശ്രദ്ധ നേടിയ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. ലോകത്തിലെ തന്നെ ഏറ്റവും സഹാനുഭൂതിയുള്ള ന്യായാധിപൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ജഡ്ജി എന്ന നിലയിലെ ഇടപെടലിന് നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2021ൽ പ്രശസ്തമായ ടിവി പരമ്പരയ്ക്ക് ഡേടൈം എമ്മി അവാർഡ് നാമനിർദേശം ലഭിച്ചു. ഏറ്റവും ശ്രദ്ധേയമായ തൻ്റെ ചില കോടതി അനുഭവങ്ങൾ “കമ്പാഷൻ ഇൻ ദി കോർട്ട്: ലൈഫ് – ചേഞ്ചിങ് സ്റ്റോറീസ് ഫ്രം അമേരിക്കാസ് നൈസസ്റ്റ് ജഡ്ജ്” എന്ന തന്റെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പിഴ ഒടുക്കാന്‍ പണമില്ലാതെ വരുന്ന പ്രതികളുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാൻ ജഡ്ജ് ഫ്രാങ്ക് ശ്രമിക്കുന്ന വീഡിയോകള്‍ സഹജീവികളോടുള്ള സഹാനുഭൂതിയുടെ മികച്ച ഉദാഹരണങ്ങളാണ്. സിറ്റി ഓഫ് പ്രൊവിഡന്‍സില്‍ ഹൈസ്കൂള്‍ അധ്യാപകനായാണ് ഫ്രാങ്ക് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സായാഹ്ന ക്ലാസുകളിലൂടെയാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്. 2023ൽ വിരമിക്കുന്നതുവരെ അമേരിക്കയിലെ റോഡ് ഐലൻഡിലെ പ്രൊവിഡൻസിൽ മുനിസിപ്പൽ ജഡ്ജിയായി കാപ്രിയോ സേവനമനുഷ്ഠിച്ചു.

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് കാപ്രിയോ ആശുപത്രി കിടക്കയിൽ വെച്ച് വീഡിയോ സന്ദേശം പങ്കുവച്ചു. എല്ലാവരോടും നന്ദി പറയുകയും തന്നെ ഓർക്കണമെന്ന് പറയുകയും ചെയ്തു. “നിങ്ങളുടെ പ്രാർഥനകളിൽ ഒരിക്കൽ കൂടി എന്നെ ഓർക്കണമെന്ന് ആവശ്യപ്പെട്ട് ഞാൻ വീണ്ടും നിങ്ങളുടെ അടുക്കൽ വരുന്നു. അതിനാൽ നിങ്ങളുടെ പ്രാർഥനകളിൽ എന്നെ ഓർക്കാൻ കഴിയുന്നത് അമിതമല്ലേ എന്ന് ഞാൻ വീണ്ടും ചോദിക്കുന്നു” – എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പ്രാർഥനയുടെ ശക്തിയിൽ വിശ്വസിക്കുന്ന വ്യക്തിയാണ്. മുകളിലുള്ള സർവ്വശക്തൻ നമ്മെ നോക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. അതിനാൽ ദയവായി എന്നെ ഓർക്കുകയെന്ന് ജഡ്ജി ഫ്രാങ്ക് കാപ്രിയോ പറഞ്ഞു.
SUMMARY: World’s most ’empathetic’ judge; renowned judge Frank Caprio passes away

NEWS DESK

Recent Posts

വയനാട്ടിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥി ജഷീർ പള്ളിവയൽ പത്രിക പിൻവലിച്ചു

വയനാട്: വയനാട് ജില്ലാ പഞ്ചായത്തിലേക്ക് വിമത സ്ഥാനാർഥിയായി പത്രിക നൽകിയ യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലില്‍ പത്രിക പിൻവലിച്ചു.…

37 minutes ago

ബെംഗളൂരുവില്‍ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാര്‍ഥികള്‍ക്ക്  കണ്ണീരോടെ വിട

ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച മലയാളി വിദ്യാർഥികൾക്ക് കണ്ണീരോടെ വിട.…

60 minutes ago

ഗര്‍ഭിണിയെ കൊന്ന് കായലില്‍ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ

ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ…

1 hour ago

സുപ്രീംകോടതിയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 53 -ാമത് ചീഫ് ജസ്റ്റിസായി സൂര്യ കാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന സത്യപ്രതിജ്ഞാച്ചടങ്ങില്‍…

2 hours ago

ബോളിവുഡ് ഇതിഹാസ നടൻ ധർമേന്ദ്ര അന്തരിച്ചു

മുംബൈ: ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ…

3 hours ago

തെങ്കാശിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച്‌ വൻ അപകടം; 6 പേര്‍ മരിച്ചു

തെങ്കാശി: തെങ്കാശിയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്കും…

3 hours ago