തിരുവനന്തപുരം: എഴുത്തുകാരിയും അധ്യാപികയുമായ പ്രൊഫ. ബി. സുലോചന നായര്‍ (94) അന്തരിച്ചു. വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബിനു പുറകുവശം ഉദാരശിരോമണി റോഡ് ‘വന്ദന’യില്‍ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
നിരൂപക, പ്രഭാഷക, വിദ്യാഭ്യാസ വിചക്ഷക, സാമൂഹികപ്രവര്‍ത്തക എന്നീനിലകളില്‍ പ്രശസ്തയായിരുന്നു സുലോചനാ നായര്‍. കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ 1931-ലാണ് ജനനം. വിമെന്‍സ് കോളേജിലും യൂണിവേഴ്സിറ്റി കോളേജിലുമായിരുന്നു പഠനം. 1955-ല്‍ മലയാളം അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ കലാലയങ്ങളില്‍ 30 വര്‍ഷത്തോളം അധ്യാപികയായി സേവനമനുഷ്ഠിച്ചു.
1985-ല്‍ തിരുവനന്തപുരം ഗവ. വിമെന്‍സ് കോളേജില്‍ നിന്നു വിരമിക്കുന്നതിനിടെ എന്‍.എസ്.എസ്. വനിതാ കോളേജ്, യൂണിവേഴ്സിറ്റി കോളേജ്, ചിറ്റൂര്‍ ഗവ. കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ ലക്ചററായും പ്രൊഫസറായും പ്രവര്‍ത്തിച്ചു. ആനുകാലികങ്ങളില്‍ നിരവധി ആധ്യാത്മിക സാഹിത്യലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാഗവതം അമര്‍ത്യതയുടെ സംഗീതം, വിവേകാനന്ദന്‍ കവിയും ഗായകനും, ഏകാകിനികള്‍, തേജസ്വിനികള്‍, ഇലിയഡ് (സംഗൃഹീതപുനരാഖ്യാനം), വില്വപത്രം, തീര്‍ഥഭൂമികള്‍, നവോത്ഥാന സദസ്സിലെ അമൃത തേജസ്സ്, ശ്രീരാമകൃഷ്ണ പരമഹംസന്‍ എന്നിവയാണ് പ്രധാന കൃതികള്‍.
TAGS : B SULOCHANA NAIR | PASSED AWAY
SUMMARY : Writer Prof. B. Sulochana Nair passed away
തിരുവനന്തപുരം: സ്വർണ വില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ 22 കാരറ്റ് സ്വര്‍ണം പവന് 101,880…
കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേർക്ക് പരുക്ക്. കൊയിലാണ്ടി തിരുവങ്ങൂരില്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പ്പറേഷനുകളിലെ മേയര്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി…
ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന…
ഭുവനേശ്വർ: ഒഡീഷയിൽ വ്യാഴാഴ്ച നടന്ന ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും…
കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച് കാൽനടയാത്രികനെ ഇടിച്ച് പരുക്കേൽപ്പിച്ച സംഭവത്തില്‍ സീരിയൽ നടൻ സിദ്ധാർത്ഥ് പ്രഭുവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. സംഭവത്തില്‍…