ബെംഗളൂരു: ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം ഒരുക്കുന്ന കവിതായനം 24 ഇന്ന് രാവിലെ 10:30 മുതൽ കാരുണ്യ ബെംഗളൂരുവിൽ നടക്കും. ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവി വീരാൻകുട്ടി മുഖ്യാതിഥിയാകും. കവിത – വാക്കും വിതാനവും എന്ന വിഷയത്തിൽ സംവാദം നടക്കും. കവിതയിൽ സംഭവിക്കുന്ന ചലനങ്ങളും നവീനപ്രവണതകളും പരിപാടിയിൽ അനാവരണം ചെയ്യപ്പെടും. ബെംഗളൂരുവിലെ കവികൾ സ്വന്തം കവിതകൾ അവതരിപ്പിക്കും. ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കവിതകളുടെ അവലോകനം നിർവ്വഹിക്കും. മലയാളത്തിലെ ശ്രദ്ധേയമായ കവിതകൾ ചേർത്തൊരുക്കുന്ന കാവ്യമാലിക എന്ന പരിപാടിയും ഉണ്ടായിരിക്കും.
റൈറ്റേഴ്സ് ഫോറം പ്രവർത്തകരുടെ രണ്ട് കൃതികളുടെ പ്രകാശനം കവി വീരാൻകുട്ടി നിർവ്വഹിക്കും. സതീഷ് തോട്ടശ്ശേരിയുടെ ഋതുഭേദ കൽപനകൾ രമ പ്രസന്ന പിഷാരടി ഏറ്റുവാങ്ങും. മുഹമ്മദ് കുനിങ്ങാട് എഴുതിയ വൈവിധ്യങ്ങളിൽ നിറയുന്ന സൗന്ദര്യം വിഷ്ണുമംഗലം കുമാർ സ്വീകരിക്കും. ബെംഗളൂരുവിലെ പ്രമുഖ സാഹിത്യസാംസ്കാരിക പ്രവർത്തകര്‍ ചടങ്ങില്‍ പങ്കെടുക്കും. ഫോണ്‍: 99453 04862
<BR>
TAGS : ART AND CULTURE
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വെറും 10 മാസം കൊണ്ട് രണ്ട് പുതിയ റെക്കോർഡുകള്‍ സ്വന്തമാക്കി. വാണിജ്യ…
ന്യൂഡൽഹി: രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വെച്ചാണ് നടൻ…
ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരില്‍ ഇന്നലെയാണ് സംഭവം. ഇരുവിഭാഗത്തിനും…
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില്‍ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…