ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിലെ സ്റ്റേഷനുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് മാത്രം പാർക്കിംഗ് അനുവദിക്കുമെന്ന് ബിഎംആർസിഎൽ. ആർവി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈനിൽ നിലവിൽ 16 മെട്രോ സ്റ്റേഷനുകളാണുള്ളത്. ഇതിൽ 13 സ്റ്റേഷനുകളിലും ഇരുചക്രവാഹനങ്ങൾക്ക് മാത്രമാണ് പാർക്കിംഗ് അനുവദിക്കുക. ബാക്കിയുള്ള സ്റ്റേഷനുകളുടെ കാര്യത്തിൽ നിലവിൽ തീരുമാനം ആയിട്ടില്ലെന്നും ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
ഇലക്‌ട്രോണിക്‌സ് സിറ്റി സ്റ്റേഷനിൽ മാത്രം ഏകദേശം 1,000 ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കും. ആദ്യ നാല് മണിക്കൂറിനുള്ളിൽ ബൈക്കുകൾക്ക് മിനിമം ചാർജ് 15 രൂപയും, പരമാവധി പ്രതിദിന നിരക്ക് 30 രൂപയുമാണ് പാർക്കിംഗ് ഫീസ്. ആർവി റോഡ്, റാഗിഗുഡ്ഡ, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ് സ്റ്റേഷനുകളിൽ 200-ലധികം ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലമുണ്ട്. ശേഷിക്കുന്ന സ്റ്റേഷനുകളിൽ 77 മുതൽ 155 ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. പാർക്കിംഗ് ലോട്ടുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ലൈസൻസ് ഫീസായി 3.3 ലക്ഷം മുതൽ 40 ലക്ഷം വരെ വാർഷിക ഫീസ് ബിഎംആർസിഎൽ നിശ്ചയിച്ചിട്ടുണ്ട്.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro’s Yellow Line to have only two-wheeler parking facilities
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…
തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…