ന്യൂഡൽഹി: ലക്ഷങ്ങൾ ചെലവഴിച്ച് കാനഡയിൽ പഠിക്കാൻ ഉദ്ദേശിക്കുന്നവർ രണ്ടുവട്ടം ആലോചിക്കണമെന്ന് മുൻ ഹൈകമീഷണർ സഞ്ജയ് വർമ. ഇന്ത്യ-കാനഡ നയതന്ത്രം വഷളായതിനെ തുടർന്ന് തിരിച്ചു വിളിക്കപ്പെട്ട സഞ്ജയ്, പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് കാനഡയിൽ വിദേശ വിദ്യാർഥികൾ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കനേഡിയൻ വിദ്യാര്ഥികളെക്കാൾ നാലു മടങ്ങ് ഫീസ് ആണ് നൽകുന്നത്. ഏജന്റുമാരുടെ ചതിയിൽപ്പെട്ട് പലരും എത്തിച്ചേരുന്നത് നിലവാരമില്ലാത്ത കോളേജുകളിലാണ്. ലക്ഷങ്ങള്‍ കൊടുത്ത് പഠിച്ച കുട്ടികള്‍ ജോലി സാധ്യതയുമില്ലാത്ത അവസ്ഥയിലാകുന്നു. എൻജിനിയറിങ് പഠിച്ചിറങ്ങിയ വിദ്യാര്‍ഥിക്ക് കാര്‍ ഓടിച്ചും ചായ വിറ്റും ജീവിക്കേണ്ടിവരുന്നു. ഉള്ളതെല്ലാം വിറ്റും കടംവാങ്ങിയുമാണ് പലരും കാനഡയിലെത്തുന്നത്. വിഷാദരോഗം ബാധിച്ച് പലരും ആത്മഹത്യയിൽ അഭയം തേടുന്നു. അതിനാൽ കുട്ടികളെ കാനഡയിലേക്ക് വിടുംമുമ്പ് കോളേജുകളെക്കുറിച്ച് രക്ഷിതാക്കള്‍ നന്നായി പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് വരെയുള്ള കണക്കുപ്രകാരം 4,27,000 ഇന്ത്യൻ വിദ്യാര്‍ഥികളാണ് കാനഡയിൽ പഠിക്കുന്നത്.
<BR>
TAGS : CANADA | IMMIGRATION
SUMMARY : ‘You should think twice before going to study in Canada’; Former Indian High Commissioner with a warning
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…