Categories: KERALATOP NEWS

കാസറഗോഡ് റെയില്‍വേ ട്രാക്കില്‍ കരിങ്കല്ലും മരത്തടികളും നിരത്തി തീയിട്ടു: യുവാവ് അറസ്റ്റില്‍

കാസറഗോഡ്: ട്രെയിൻ പോകുന്ന സമയത്ത് റെയില്‍വേ ട്രാക്കില്‍ കല്ലും മരക്കഷണങ്ങളും കയറ്റിവച്ച യുവാവ് പിടിയില്‍. പത്തനംതിട്ട ഇലന്തൂർ സ്വദേശി ജോജി തോമസി (30)നെയാണ് ബേക്കല്‍ പോലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ 1.40 നും 1.50 നും ഇടയില്‍ ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് ട്രെയിൻ കടന്നുപോകുന്ന സമയത്ത് കോട്ടിക്കുളം, ബേക്കല്‍ഫോർട്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ തൃക്കണ്ണാടിനു സമീപത്താണു ട്രാക്കില്‍ കല്ലും മരവും വച്ചത്.

ട്രെയിൻ ഇതിനു മുകളിലൂടെ കടന്നുപോയെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടു. രാത്രി കളനാട് തുരങ്കത്തിലൂടെ ഇയാള്‍ ചൂട്ട് കത്തിച്ചുപിടിച്ചു വരുന്നത് മറ്റൊരു ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് കണ്ടിരുന്നു. ഇവിടെയും ട്രാക്കില്‍ മരക്കഷണം കയറ്റിവച്ചിരുന്നു. ട്രാക്കിനു സമീപം ചൂട്ട് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഉണക്കപ്പുല്ലിനു തീപിടിക്കുകയും ചെയ്തു.

റെയില്‍വേ സീനിയർ സെക്ഷൻ എൻജിനിയർ എൻ. രഞ്ജിത് കുമാറാണ് ബേക്കല്‍ പോലീസില്‍ പരാതി നൽകിയത്. റെയില്‍വേ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് രണ്ടു സംഭവങ്ങളിലും ഉള്‍പ്പെട്ടത് ഒരാള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.

TAGS : LATEST NEWS
SUMMARY : Youth arrested for setting fire to Kasaragod railway track with stones and logs

Savre Digital

Recent Posts

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം.…

1 hour ago

ബെംഗളൂരുവില്‍ 36.67 കോടിയുടെ ലഹരിമരുന്ന് പിടികൂടി; 4 വിദേശികളുൾപ്പെടെ 16 പേർ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ഒരാഴ്ചയ്ക്കിടെ 36.67 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേസില്‍…

1 hour ago

ബെംഗ​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ മരിച്ച നി​ല​യി​ൽ കണ്ടെത്തി

ബെംഗ​ളൂ​രു: ബെംഗ​​ളൂ​രു​വി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥിയെ ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. തി​രു​വ​ന​ന്ത​പു​രം അ​രു​വി​ക്ക​ര സ്വ​ദേ​ശി ആ​ദി​ത്യ​ന്‍ (19)…

2 hours ago

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ന്യൂഡല്‍ഹി: ഐ.സി.എസ്.ഇ 10 ക്ലാസ്, ഐ.എസ്.സി 12 ക്ലാസ് മെയിന്‍ പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11ന് ഫലം പുറത്ത്…

2 hours ago

ഡിജെ പാട്ടിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഫാമിലെ 140 കോഴികൾ ചത്തു; കേസെടുത്ത് പോലീസ്

സുല്‍ത്താന്‍പൂര്‍: ഫാമിലെ കോഴികള്‍ കൂട്ടത്തോടെ ചത്തതില്‍ ഡിജെയ്‌ക്കെതിരെ പരാതിയുമായി ഫാം ഉടമ. ഉത്തര്‍പ്രദേശിലെ സുല്‍ത്താൻപൂര്‍ ജില്ലയിലാണ് സംഭവം. സാബിര്‍ അലിയാണ്…

3 hours ago

സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളി‍ൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ തുടരുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട്…

3 hours ago