BENGALURU UPDATES

മെട്രോ ട്രെയിനിന് മുന്നില്‍ചാടി യുവാവ് ജീവനൊടുക്കി; സംഭവം കെങ്കേരി സ്റ്റേഷനില്‍, സര്‍വീസ് തടസ്സപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പര്‍പ്പിള്‍ ലൈനിലെ കെങ്കേരി സ്റ്റേഷനില്‍ യുവാവ് ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കി. വിജയപുര ദേവരഹിപ്പരഗി സ്വദേശി ശാന്തഗൗഡ പാട്ടീൽ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം.

സംഭവത്തെ തുടർന്ന് പർപ്പിൾ ലൈനില്‍ ഒരു മണിക്കൂറിൽ അധികം സമയം സർവീസുകൾ തടസ്സപ്പെട്ടു. മൈസൂർ റോഡ് – ചല്ലഘട്ട സെക്ഷനിൽ സർവീസ് താൽക്കാലികമായി നിർത്തിവച്ചു. തിരക്കേറിയ സമയമായതിനാല്‍ ആയിരക്കണക്കിന് യാത്രക്കാർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവന്നു.

അടിയന്തര സേനാംഗങ്ങൾ, പോലീസ്, പാരാമെഡിക്കൽ സംഘം എന്നിവർ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ പരിശോധനകൾ പൂർത്തിയായ ശേഷം രാവിലെ 9.40-ഓടെ സർവീസ് പൂർണമായി പുനഃസ്ഥാപിച്ചു. സംഭവത്തിന്റെ കൃത്യമായ വിവരങ്ങള്‍ക്കായി സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ അധികൃതർ പരിശോധിച്ചു വരികയാണ്.

▪️ ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Karnataka : Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department’s suicide helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930, Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

SUMMARY:Youth commits suicide by jumping in front of metro train; Incident at Kengeri station, service disrupted

NEWS DESK

Recent Posts

ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ

ബെംഗളൂരു: പതിനേഴാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം (BIFFes) 2026 ജനുവരി 29 മുതൽ ഫെബ്രുവരി 6 വരെ നടക്കും. കർണാടക…

23 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഞായറാഴ്ച അവസാനിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം 6ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം,…

2 hours ago

ബൈക്ക് കുഴിയില്‍ വീണ് അപകടം: യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ബൈക്ക് കുഴിയില്‍ വീണ് തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശിയായ ആകാശ് മുരളിയാണ് മരിച്ചത്. ടെക്നോ പാർക്കില്‍…

2 hours ago

കെഎന്‍എസ്എസ് മൈസൂരു കരയോഗം കുടുംബസംഗമം 7 ന്

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം 7 ന് രാവിലെ 9.30 മുതൽ മൈസൂരിലെ വിജയനഗര…

2 hours ago

റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനം; എട്ട് ഉഭയകക്ഷി കരാറുകളില്‍ ഒപ്പിട്ടു

ഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന…

3 hours ago

രാഹുൽ ഈശ്വർ വീണ്ടും ആശുപത്രിയിൽ

തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ ജയിലില്‍ തുടരുന്ന രാഹുല്‍ ഈശ്വറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍…

4 hours ago