ബെംഗളൂരു: പുഷ്പ 2 സിനിമ കാണാൻ പോകുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. ബെംഗളൂരു റൂറലിലെ ബാഷെട്ടിഹള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. 19കാരനായ പ്രവീൺ താമചലം ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ പ്രവീൺ ബാഷെട്ടിഹള്ളിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ പ്രവീണും രണ്ട് സുഹൃത്തുക്കളും ഗാന്ധിനഗറിലെ വൈഭവ് തിയേറ്ററിൽ പുഷ്പ-2 ൻ്റെ സ്‌ക്രീനിംഗ് കാണാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റെയിൽപാളം മുറിച്ചുകടക്കവേ ട്രെയിൻ അടുത്തുവരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. അപകടത്തെക്കുറിച്ച് പ്രവീണിൻ്റെ മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. സുഹൃത്തുക്കളോടൊപ്പം വാടക വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
TAGS: BENGALURU | DEATH
SUMMARY: Train mows down 19-year-old boy in Bengaluru while he was rushing to watch Pushpa
ബെംഗളൂരു: ദീപ്‌തി വെൽഫെയർ അസോസിയേഷൻ വാർഷിക പൊതുയോഗം 2025-26 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : വിഷ്‌ണുമംഗലം കുമാർ…
ഭുവനേശ്വർ: അഗ്നി -5 മിസൈൽ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ ആണ് പരീക്ഷണം നടത്തിയത്. സ്ട്രാറ്റജിക് ഫോഴ്‌സ്…
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവനടി രംഗത്ത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും, അത് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും…
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…