Categories: KERALATOP NEWS

ഏഴ്‌ റോഡിന് അം​ഗീകാരം ; ദേശീയപാത 66 വികസനം 2025ൽ പൂർത്തിയാക്കും, നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി

ന്യൂഡൽഹി: കേരളത്തില്‍ വിവിധ കാരണങ്ങളാൽ വൈകിയ ഏഴ്‌ റോഡ്‌ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തിൽ അംഗീകാരം നൽകി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനം. ന്യൂഡല്‍ഹി അക്ബര്‍ റോഡിലുള്ള റസിഡന്‍ഷ്യല്‍ ഓഫീസിലാണ് വിശദമായ കൂടിക്കാഴ്ച്ച നടത്തിയത്.

മലാപ്പറമ്പ് – പുതുപ്പാടി, പുതുപ്പാടി -മുത്തങ്ങ, കൊല്ലം-ആഞ്ഞിലിമൂട്, കോട്ടയം-പൊൻകുന്നം, മുണ്ടക്കയം–കുമളി, ഭരണിക്കാവ്-മുണ്ടക്കയം, അടിമാലി-കുമളി എന്നിവയാണ് പദ്ധതികൾ. മൊത്തം ദൈർഘ്യം 460 കിലോമീറ്റർ. 20 വര്‍ഷത്തെ വികസനം മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി മുന്നോട്ടുവച്ച 17 റോഡ്‌ പദ്ധതികളോട് കേന്ദ്രമന്ത്രി അനുകൂലമായി പ്രതികരിച്ചെന്നും മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.

കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ 45 മീറ്റർ വീതിയിൽ ആറുവരി ദേശീയപാത 66ന്റെ നിർമാണം 2025 ഡിസംബറിൽ പൂർത്തീകരിക്കാനും തീരുമാനമായി. ദേശീയ പാത 66-ല്‍ ചെങ്കള-നീലേശ്വരം (58.5 ശതമാനം), നീലേശ്വരം-തളിപ്പറമ്പ് (50 ശതമാനം), തളിപ്പറമ്പ്-മുഴുപ്പിലങ്ങാടി(58.8 ശതമാനം), അഴിയൂര്‍-വെങ്കുളം (45.7 ശതമാനം), കോഴിക്കോട് ബൈപ്പാസ്(76 ശതമാനം), കോട്ടുകുളങ്ങര-കൊല്ലം ബൈപാസ്(55 ശതമാനം), തലപ്പാടി-ചെങ്കള(74.7 ശതമാനം), രാമനാട്ടുകര-വളാഞ്ചേരി ബൈപാസ്(80 ശതമാനം), വളാഞ്ചേരി ബൈപാസ്-കരിപ്പാട്(82 ശതമാനം), കരിപ്പാട്-തളിക്കുളം(49.7ശതമാനം), തളിക്കുളം-കൊടുങ്ങല്ലൂര്‍(43 ശതമാനം), പറവൂര്‍-കോട്ടുകുളങ്ങര(44.4 ശതമാനം), കൊല്ലം ബൈപ്പാസ്-കടമ്പാട്ടുകോണം(50 ശതമാനം), കടമ്പാട്ടുകോണം-കഴക്കൂട്ടം(35.7 ശതമാനം) എന്നിങ്ങനെയാണ് വിവിധ റീച്ചുകളിലെ നിര്‍മ്മാണ പുരോഗതി. ഇനി പൂര്‍ത്തിയാകുവാനുള്ളവ വേഗത്തിലാക്കുവാനും യോഗത്തില്‍ തീരുമാനിച്ചു.

ലോകമെങ്ങുമുള്ള മലയാളികളുടെ സ്വപ്‌നമാണ് സാക്ഷാൽക്കരിക്കപ്പെടുന്നതെന്ന്‌ മുഹമ്മദ്‌ റിയാസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. മുടങ്ങിയ പദ്ധതിയാണ് യാഥാർഥ്യമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഏതെങ്കിലും സംസ്ഥാനം കേന്ദ്രത്തിന് പണം നൽകിയത്. 5,580 കോടി രൂപ ഇതുവരെ ചെലവിട്ടു. നിർമാണ പുരോഗതി ആഴ്‌ചതോറും വിലയിരുത്തുന്നു. സംസ്ഥാനത്തിന്റെയും ദേശീയപാത അതോറിറ്റിയുടെയും യോജിച്ച പ്രവർത്തനമാണ് വിജയം കണ്ടത്‌. മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു.
<BR>
TAGS : NITIN GADKARI | PINARAYI VIJAYAN | NH 66
SUMMARY : National Highway 66 development will be completed by 2025; Chief Minister Pinarayi held a meeting with Nitin Gadkari

Savre Digital

Recent Posts

ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, 29-കാരന് ദാരുണാന്ത്യം

ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…

45 minutes ago

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…

58 minutes ago

വീണ്ടും വെടിക്കെട്ടപകടം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്ക നിര്‍മ്മാണശാലയ്‌ക്ക് തീപിടിച്ചു; രണ്ട് മരണം

കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…

1 hour ago

കൊ​ടും ചൂ​ടി​ൽ ആ​ശ്വാ​സ​മാ​യി മ​ഴ വ​രു​ന്നു; നാ​ല് ജി​ല്ല​ക​ളി​ൽ മ​ഴ മു​ന്ന​റി​യി​പ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴസാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് മുതൽ അടുത്ത നാല് ദിവസങ്ങളിൽ…

1 hour ago

ഓടിക്കൊണ്ടിരുന്ന മാരുതി വാൻ തീപിടിച്ചു കത്തിനശിച്ചു

കോട്ടയം: കോട്ടയം പെരുവ ഇലഞ്ഞി റോഡില്‍ ഓടിക്കൊണ്ടിരുന്ന മാരുതി വാൻ തീപിടിച്ചു കത്തിനശിച്ചു. പെരുമ്പടവം സ്വദേശി കിഴക്കേപറമ്പില്‍ മോഹന്‍ദാസിന്റെ വാഹനമാണു…

3 hours ago

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ബിജെപി അക്രമം: പത്തനംതിട്ടയില്‍ പ്രസംഗം തടസ്സപ്പെടുത്തി

പത്തനംതിട്ട: കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക്കള്‍. പത്തനംതിട്ടയില്‍ നെല്ലിക്കല്‍ മുരളീധരൻ ഫൗണ്ടേഷന്റെ അവാർഡ് ദാന ചടങ്ങനിടയിലാണ്…

3 hours ago