കൊച്ചി: കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം നടന്നത്. ഷിജോയ്‌യുടെ സുഹൃത്ത് ജെന്‍സനെ പോലീസ് പിടികൂടി. ഇരുവരും തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു
പള്ളുരുത്തി വെളി ഗ്രൗണ്ടിന് സമീപം കർമ ലൈനിലാണ് സംഭവം. മൂന്നുപേർ ചേർന്നാണ് ഷിജോയിയെ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. ബൈക്കിന്റെ താക്കോലിനോടൊപ്പം ഉണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ശരീരത്തില്‍ തുളച്ചു കയറിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റ് രണ്ട് പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.
SUMMARY: Youth stabbed to death in Ernakulam; one arrested















