ഡൽഹി: നിരവധി രാജ്യങ്ങളിലാണ് യൂട്യൂബ് സേവനങ്ങള്‍ക്ക് വ്യാപകമായ തടസ്സങ്ങള്‍ അനുഭവപ്പെട്ടത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കള്‍ യൂട്യൂബ് അക്‌സസില്‍ പ്രശ്‌നങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീഡിയോകള്‍ കാണാൻ കഴിയുന്നില്ലെന്നും ആപ്പോ വെബ്‌സൈറ്റോ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും ആയിരക്കണക്കിന് ഉപയോക്താക്കള്‍ പരാതിപ്പെട്ടു.
ഇന്നലെ വൈകിട്ടോടെയാണ് ഇന്ത്യയില്‍ യൂട്യൂബിലെ പ്രശ്‌നം ആരംഭിച്ചത്. യുഎസിലും സാമാനമായ അനുഭവമാണ് ഉപഭോക്താക്കള്‍ നേരിട്ടത്. ഏകദേശം 3,855 പരാതികള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാല്‍ ഈ വിഷയത്തില്‍ യൂട്യൂബില്‍ നിന്നോ ഗൂഗിളില്‍ നിന്നോ ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
SUMMARY: YouTube goes down for hours worldwide; India also outage for 2 hours














