കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി യൂട്യൂബര്‍ ചെകുത്താന്‍ എന്ന അജു അലക്‌സ്. സൂക്ഷ്മ പരിശോധനയില്‍ അജു അലക്സിന്‍റെ പത്രിക സ്വീകരിച്ചു. നമ്മുടെ മണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് അജു അലക്സ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
‘യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്രശബ്ദം’ എന്നാണ് അജു അലക്‌സിന്റെ പോസ്റ്റര്‍. തനിക്ക് വോട്ട് ചെയ്യണമെന്നും പിന്തുണയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ സന്ദേശമയക്കണമെന്നും അജു അലക്‌സ് ഫേസ്ബുക്കില്‍ കുറിച്ചു. തിരുവല്ലയില്‍ 10 പേരുടെ പത്രികകളാണ് സ്വീകരിച്ചത്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റില്‍ വര്‍ഗീസ് മാമനാണ് സ്ഥാനാര്‍ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാത്യു ടി തോമസും ബിജെപിയുടെ അനൂപ് ആന്റണി എന്‍ഡിഎ സ്ഥാനാര്‍ഥിയായും മത്സരിക്കും.
പല സിനിമാ താരങ്ങള്‍ക്കെതിരെയും മോശം പരാമര്‍ശം നടത്തി കുപ്രസിദ്ധനായ യൂട്യൂബറാണ് ചെകുത്താന്‍. നേരത്തെ നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ‘ചെകുത്താൻ’ എന്ന അജു അലക്സിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
SUMMARY: YouTuber ‘Chekuthan’ to contest as independent candidate in Thiruvalla
















