Sunday, December 21, 2025
14.4 C
Bengaluru

ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന പരാതി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം

തൃശൂർ: ആംബുലൻസ് ദുരുപയോഗം ചെയ്തു എന്ന പരാതിയില്‍ നടനും കേന്ദ്രടൂറിസം സഹ മന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ച്‌ പോലീസ്. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ അലങ്കോലമായ സംഭവത്തില്‍ പ്രശ്ന പരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തു എന്ന് പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

തൃശ്ശൂർ സിറ്റി പോലീസാണ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തുന്നത്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്‍കിയ പരാതിയിലാണ് അന്വേഷണം. സുരേഷ് ഗോപിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെയും അന്വേഷണം നടത്തുന്നുണ്ട്. പൂര ദിവസം ആംബുലൻസില്‍ തിരുവമ്പാടിയില്‍ എത്തിയ സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പും അന്വേഷണം നടത്തുന്നത്.

ഗതാഗത കമ്മീഷണർ തൃശ്ശൂർ ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസറോഡാണ് അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാൻ ആവശ്യപ്പെട്ടത്. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസില്‍ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സുമേഷ് പരാതി നല്‍കിയത്. പൂരം അലങ്കോലമായ രാത്രി വീട്ടില്‍ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്.

TAGS : SURESH GOPI | INVESTIGATION
SUMMARY : Ambulance Misuse Complaint; Investigation against Suresh Gopi

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

വാളയാർ ആള്‍കൂട്ടക്കൊലപാതകം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി...

കോഴിക്കോട് ആറ് വയസുകാരന്‍ കൊല്ലപ്പെട്ട സംഭവം; അമ്മ കസ്റ്റഡിയില്‍

കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍...

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ചെത്തി; ശ്രീലങ്കൻ സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച്‌ കയറിയ ആളെ കസ്റ്റഡിയിലെടുത്ത്...

അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ല; വി ശിവൻകുട്ടി

തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി....

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ക്രിസ്‌മസ് കരോൾ ഗായക സംഘത്തിന്റെ ഭവന സന്ദർശനത്തിന് തുടക്കമായി

ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക...

Topics

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ...

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച...

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം...

മൂടൽമഞ്ഞ്: വിമാനത്താവളത്തിൽ യാത്രക്കാർ നേരത്തേ എത്തണം

ബെംഗളൂരു: മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ...

Related News

Popular Categories

You cannot copy content of this page