കേരളത്തിൽ ബ്രോയ്‌ലർ കോഴിയിറച്ചിവില കുത്തനെ കുറഞ്ഞു. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്‌നാട്ടില്‍ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. നേരത്തേ 200 മുതല്‍ 240 രൂപ വരെയായിരുന്നു വില. ഇപ്പോൾ നൂറിലേക്ക് താണിരിക്കുകയാണ്.
വില കുറഞ്ഞതോടെ കോഴിയിറച്ചി വില്‍പന ഇരട്ടിയായി ഉയർന്നു. വരും ദിവസങ്ങളില്‍ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ നല്‍കുന്ന സൂചന. കാലാവസ്ഥ അനുകൂലമായതോടെയാണ് സംസ്ഥാനത്തെ ഫാമുകളില്‍ ചിക്കൻ ഉല്‍പാദനം ഗണ്യമായി വർധിച്ചത്. ഇത് കോഴിക്കർഷകർക്ക് ഏറെ പ്രതീക്ഷ നല്‍കി. ഇതിനിടെ അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന കോഴികളുടെ വില പകുതിയായി കുറച്ചതോടെ പൊതുവിപണിയിലെ വില താഴേക്കു പതിച്ചു.
TAGS : KERALA | CHICKEN RATE | DECREASE
SUMMARY : Chiken rate is decreased