ബെംഗളൂരു: കർണാടകയിൽ ഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു. ഗദഗിൽ നിന്നുള്ള ചിരാഗ് ഹൊസമണിയാണ് മരിച്ചത്. ധാർവാഡിലെ എസ്‌ഡിഎം ആശുപത്രിയിലാണ് അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ഗദഗിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചിരാഗ്.
എന്നാൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് എസ്‌ഡിഎം ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൂന്ന് കുട്ടികളടക്കം പന്ത്രണ്ട് പേർ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ജിംസ് ഡയറക്ടർ ഡോ. ബസവരാജ് ബൊമ്മനഹള്ളി പറഞ്ഞു. കുട്ടികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ചയാണ് ഡെങ്കിപ്പനി ബാധിച്ച് ബെംഗളൂരുവിൽ പതിനൊന്നുകാരൻ മരണപെട്ടത്. നിലവിൽ ഡെങ്കിപ്പനി ബാധിച്ച് ഏഴ് പേരാണ് സംസ്ഥാനത്ത് മരിച്ചത്.
TAGS: KARNATAKA | DENGUE FEVER
SUMMARY: Five year old succumbs to dengue fever