മാനന്തവാടി: മാനന്തവാടിയില്‍ കർണാടക ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. കാട്ടികുളത്ത് വെച്ചാണ് അപകടമുണ്ടായത്. പോലീസും ഫയർഫോഴ്സും ചേർന്ന് പരുക്കേറ്റവരെ പുറത്തെടുക്കുകയാണ്. 25 ഓളം പേരെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബാവലി മഖാം സന്ദർശിക്കാനെത്തിയ പെരിന്തല്‍മണ്ണയില്‍ നിന്നെത്തിയ ടൂറിസ്റ്റ് ബസും മൈസൂരിലേക്ക് പോവുകയായിരുന്ന കർണാടക ആർ.സി.സി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. ടൂറിസ്റ്റ് ബസിന്റെ കാബിനില്‍ കുടങ്ങിയ ഡ്രൈവറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലും പുറത്തെടുക്കാനായിട്ടില്ല.
അതേസമയം വയനാട്ടില്‍ കനത്ത മഴയും കാറ്റും തുടരുകയാണ്. വൈകിട്ട് നാലരയോടെയാണ് മഴ തുടങ്ങിയത്. ഇതേ തുടർന്ന് മാനന്തവാടി റോഡില്‍ മരം ഒടിഞ്ഞുവീണു റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
TAGS : ACCIDENT
SUMMARY : Karnataka RTC bus and tourist bus collide in Mananthavady