ബെംഗളൂരു: സ്കൂൾ ബസിലേക്ക് കർണാടക ആർടിസി ബസിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. റായ്ച്ചൂർ മാൻവി താലൂക്കിലെ കപ്ഗലിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം. അപകടത്തിൽ കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരുക്കേറ്റു.
മാൻവി ലയോള സ്കൂളിൽ നിന്ന് വിദ്യാർഥികളുമായി പോയ സ്കൂൾ ബസും റായ്ച്ചൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ അഞ്ചോളം കുട്ടികൾ റോഡിലേക്ക് തെറിച്ചുവീണു. പരുക്കേറ്റവരെ വിദഗ്ധ ചികിൽസയ്ക്കായി റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Two children killed, several injured after govt bus rams into school bus