Friday, December 19, 2025
16.7 C
Bengaluru

സ്വകാര്യ വാഹന രജിസ്ട്രേഷന് ഇനി അധിക സെസ്; മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ ബിൽ പാസാക്കി നിയമസഭ

ബെംഗളൂരു: സംസ്ഥാനത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾക്ക് അധിക സെസ് ചുമത്താൻ തീരുമാനവുമായി സർക്കാർ. ഇരുചക്രവാഹനങ്ങൾ, കാറുകൾ എന്നിവയ്ക്ക് രജിസ്ട്രേഷൻ സമയത്ത് അധിക സെസ് ചുമത്താനുള്ള കർണാടക മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ (രണ്ടാം ഭേദഗതി) ബിൽ 2024 കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ പാസാക്കി. ഇരുചക്രവാഹനങ്ങൾക്ക് 500 രൂപയും കാറുകൾക്ക് 1000 രൂപയും സെസ് ഈടാക്കാൻ ശുപാർശ ചെയ്യുന്നതാണ് പുതിയ ബിൽ.

ബിൽ നിയമസഭാ കൗൺസിലിൽ കൂടി സ‍ർക്കാരിന് പാസാക്കിയെടുക്കേണ്ടതുണ്ട്. കർണാടക മോട്ടോർ വാഹന വകുപ്പിൻ്റെ പ്രവർത്തനങ്ങൾക്കും ബസ്, ക്യാബ്, ഓട്ടോറിക്ഷ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ, ക്ഷേമ ഫണ്ടുകൾക്കുമായാണ് അധിക സെസ് പിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

രാജ്യത്ത് ഏറ്റവും കൂടുതൽ മോട്ടോർ വാഹന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. നിലവിൽ മോട്ടോർ വാഹന വകുപ്പ് സെക്ഷൻ മൂന്ന് പ്രകാരം, 11 ശതമാനം സെസ് ഈടാക്കുന്നുണ്ട്. ഇതിൽ 10 ശതമാനം സെസ് സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന പദ്ധതികൾക്കും ബെംഗളൂരു മാസ് റാപിഡ് ട്രാൻസിറ്റ് ലിമിറ്റഡിൽ ഇക്വിറ്റി നിക്ഷേപത്തിനും മുഖ്യമന്ത്രി ഗ്രാമീണ രാസ്തെ അഭിവൃദ്ധി നിധിക്കും ഒരു ശതമാനം അർബൻ ട്രാൻസ്പോർട്ട് ഫണ്ടിനുമാണ് വിനിയോഗിക്കുന്നത്.

 

TAGS: KARNATAKA | CESS
SUMMARY: Karnataka Assembly passes Bill for Rs 500-1000 cess on new vehicle’s

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കെ സ്മാർട്ട്‌ സേവനങ്ങൾ രണ്ടുദിവസം തടസ്സപ്പെടും

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് ഡീലിമിറ്റേഷൻ സംബന്ധിച്ച മാറ്റങ്ങൾ കെ സ്മാർട്ട് സോഫ്റ്റ്‌വെയറിലേക്ക്...

നാളത്തെ പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവച്ചു,​ സ്കൂൾ തുറക്കുന്ന ജനുവരി 5ന് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി. ചില സാങ്കേതിക...

അണ്ടര്‍-19 ഏഷ്യാകപ്പില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

ദുബായ്: അണ്ടർ-19 ഏഷ്യാകപ്പ് ക്രിക്കറ്റ് സെമിയിൽ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത്...

വൈകൃതങ്ങൾ പറയുന്നവരോട്, നിങ്ങൾക്കോ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ’; വൈകാരിക പ്രതികരണവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ പ്രചരിച്ചതിന്...

ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടം; 26 കാരന്റെ ഇടം കൈ അറ്റു

ബെംഗളൂരു: ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്നതിനിടെ അപകടത്തില്‍ പ്പെട്ട്  26 കാരന്റെ ഇടം...

Topics

ബെം​ഗളൂരു മെട്രോ; യെല്ലോ ലൈനില്‍ ജനുവരി മുതൽ കാത്തിരിപ്പ് സമയം കുറയും, ട്രെയിനുകൾ ഓരോ 8 മിനിറ്റിലും എത്തും

ബെം​ഗളൂരു: മെട്രോ യെല്ലോ ലൈന്‍ ട്രെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഒരുങ്ങി...

ക്രിസ്മസ് അവധി: ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക്  പരിഗണിച്ച് ബെംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍...

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത....

കർണാടക ആർടിസി എസി ബസുകളിലെ ചാർജ് ഇളവ്; ജനുവരി 5 മുതൽ നിലവിൽ വരും

ബെംഗളുരു: കർണാടക ആർടിസിയുടെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രീമിയം എസി ബസുകളിലെ...

പുതുവത്സരാഘോഷങ്ങള്‍ക്ക് പടക്കം വേണ്ട; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ബെംഗളൂരു പോലീസ്

ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ...

ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂ​രു​വി​ൽ

ബെംഗളൂ​രു: ചി​ത്ര​പ്രി​യ കൊ​ല​ക്കേ​സി​ൽ തെ​ളി​വു​ശേ​ഖ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്വേ​ഷ​ണ​സം​ഘം ബെംഗളൂരുവിലെത്തി. ചിത്രപ്രിയ പഠിച്ച...

പൾസ് പോളിയോ വിതരണം 21 മുതൽ

ബെംഗളുരു: 5 വയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള പൾസ് പോളിയോ പ്രതിരോധ യജ്ഞം...

മൂടൽമഞ്ഞ്: വിമാനത്താവളത്തിൽ യാത്രക്കാർ നേരത്തേ എത്തണം

ബെംഗളൂരു: മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും ബാധിക്കുന്നതിനാൽ യാത്രാക്കാർ കഴിയുന്നത്ര നേരത്തേ വിമാനത്താവളത്തിൽ...

Related News

Popular Categories

You cannot copy content of this page