Saturday, September 27, 2025
20.4 C
Bengaluru

അമ്മയുടെ മൃതദേഹത്തിനൊപ്പം രണ്ട് പെണ്‍മക്കള്‍ കഴിഞ്ഞത് 9 ദിവസം

ഹൈദ്രബാദ്: അമ്മ മരിച്ചതറിഞ്ഞിട്ടും പെണ്‍മക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒമ്പത് ദിവസം. 25 ഉം 22 ഉം വയസുള്ള യുവതികളാണ് അമ്മയുടെ വിയോഗത്തെ തുടർന്ന് വിഷാദത്തിലായത്. ഇവർ ദിവസങ്ങള്‍ക്ക് ശേഷം പോലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. വരസിഗുഡയിലെ വാടക വീട്ടിലായിരുന്നു സംഭവം.

ജനുവരി 23-നാണ് 45-കാരിയായ മാതാവ് ഉറക്കത്തിനിടെ മരിക്കുന്നത്. വിളിച്ചിട്ട് ഉണരാതിരുന്നതോടെ മക്കള്‍ അമ്മയുടെ പള്‍സും ശ്വാസമിടിപ്പും പരിശോധിച്ചു. അമ്മ മരിച്ചെന്ന് മനസിലാക്കിയതോടെ ഇരുവരും വിഷാദത്തിലായി. വീടിനുള്ളില്‍ തന്നെ ഒതുങ്ങിക്കൂടി. വെള്ളം മാത്രം കുടിച്ചാണ് ഇവർ ഈ ദിവസങ്ങളില്‍ കഴിഞ്ഞത്.

ഇടയ്‌ക്ക് ബോധരഹിതരായി വീണെങ്കിലും വീടിന് പുറത്തുവരാൻ ഇവർ തയാറായില്ല. ഒറ്റപ്പെട്ട വീടായതിനാല്‍ അയല്‍ക്കാരും അറിഞ്ഞില്ല. ദുർഗന്ധവും വീട്ടില്‍ നിന്ന് വന്നില്ല. ഒടുവില്‍ ജനുവരി 31ന് യുവതികള്‍ എം.എല്‍.എയുടെ ഓഫീസിലെത്തി അമ്മ മരിച്ചെന്നും സംസ്കരിക്കാൻ പണമില്ലെന്നും പറഞ്ഞു. പോലീസിനെ സമീപിക്കാൻ ഓഫീസില്‍ നിന്നറിയിച്ചു ഇതോടെയാണ് വിവരം പുറം ലോകമറിയുന്നത്.

പോലീസെത്തിയാണ് മൃതേദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചത്. ബിരുദം പൂർത്തിയാക്കിയ ഒരാള്‍ സെയില്‍സ് ഗേളായും മറ്റൊരാള്‍ ഇവൻ്റ് മാനേജ് മെൻ്റ് കമ്പനിയിലുമായിരുന്നു ജോലി ചെയിതിരുന്നത്. രണ്ടുമാസമായി ഇവർ ജോലി മതിയാക്കിയിട്ട്. ഇവരുടെ പിതാവ് വർഷങ്ങള്‍ക്ക് മുമ്പെ വീട് ഉപേക്ഷിച്ച്‌ പോയിരുന്നു. ഇവർക്ക് ബന്ധുക്കളുമില്ല. യുവതികള്‍ക്ക് കൗസിലിംഗ് നല്‍കുമെന്ന് പോലീസ് അറിയിച്ചു.

TAGS : LATEST NEWS
SUMMARY : Two daughters spent 9 days with their mother’s dead body

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കേരളത്തിൽ മഴ കനക്കും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിൽ ഓറഞ്ച്...

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് നോർക്ക ഇൻഷുറൻസ് ക്യാമ്പ് നാളെ മുതൽ

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന നോർക്ക...

കാര്‍ അപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളുരുവിന് സമീപം രാമനഗരയില്‍ കാര്‍ അപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ്...

മൈസൂരു ദസറ; എയർ ഷോ ഇന്ന്

ബെംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി ഇന്ത്യൻ വ്യോമസേന നടത്തുന്ന എയർ ഷോ...

സൂപ്പർ ഓവറില്‍ പൊരുതി വീണ് ലങ്ക; ഏഷ്യാകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ ആറാം ജയം

ദുബായ്: ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക്...

Topics

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ മലയാളി കായികാധ്യാപകന്റെ പേരിൽ കേസ്

ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി...

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ...

കന്നഡ എഴുത്തുകാരനും പത്മഭൂഷൺ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ...

യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് നമ്മ മെട്രോ: യെല്ലോ ലൈനിലെ  സ്റ്റേഷനുകളില്‍ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തി 

ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്‌- ബൊമ്മസാന്ദ്ര യെല്ലോ...

മറ്റൊരാളുമായി അടുപ്പമെന്ന് സംശയം; മകൾക്കൊപ്പം ബസ് കാത്തുനിന്ന യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

ബെംഗളൂരു: ബസ് സ്‌റ്റോപ്പില്‍വെച്ച് പട്ടാപ്പകൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ബെംഗളൂരുവിലെ കോള്‍സെന്റര്‍...

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍....

വനിതാ ഗസ്റ്റ് ലക്ചററെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഗസ്റ്റ് ലക്ചറർമാർക്കെതിരെ കേസ്

ബെംഗളൂരു: രാമനഗരയിലെ ബാംഗ്ലൂര്‍ യൂണിവേഴ്സിറ്റി ശാഖയിലെ ബിരുദാനന്തര ബിരുദ വിഭാഗത്തില്‍ ഗസ്റ്റ്...

Related News

Popular Categories

You cannot copy content of this page