അൻവറിന്റെ കൂടെയില്ല, സിപിഐ എം സഹയാത്രികനായി തുടരും: ജലീൽ

നിലമ്പൂർ : പി.വി. അൻവറിനൊപ്പമില്ലെന്ന് കെ.ടി.ജലീൽ. സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്നും അന്‍വറിനോട് രാഷ്ട്രീയ വിയോജിപ്പ് അറിയിക്കുമെന്നും കെ ടി ജലീൽ വ്യക്തമാക്കി. അൻവറിന്റെ പുതിയ രാഷ്ട്രീയ നീക്കത്തോട് കടുത്ത വിയോജിപ്പുണ്ടെന്നും അന്‍വര്‍ പുതിയ പാര്‍ടി ഉണ്ടാക്കുന്നുണ്ടെങ്കിൽ ശക്തമായി എതിർക്കുമെന്നും സിപിഐ എം സഹയാത്രികനായി നിന്ന് പൊതുപ്രവർത്തനം തുടരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സിപിഐ എമ്മിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാല്‍ പോലും ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകന്മാരെയോ, മുന്നണിയെയോ സിപിഐ എമ്മിനെയോ കേരളത്തിന്റെ മുഖ്യമന്ത്രിയെയോ തള്ളിപറയില്ല. ഇടതുപക്ഷത്തോട് തീർത്താൽ തീരാത്ത കടപ്പാടാണ് ഉള്ളത്. സിപിഎം കാണിച്ച സ്നേഹവായ്പിന് നന്ദി’’– ജലീൽ പറഞ്ഞു. പിണറായി വിജയനെ സംഘിയാക്കുവാന്‍വേണ്ടി എല്ലാ മതവിഭാഗങ്ങളിലേയും തീവ്രസ്വഭാവമുള്ളവര്‍ ഇന്ന് ഒരുമിച്ച് നിന്നു കൊണ്ടിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി മോഹൻദാസ് ആർഎസ്എസ് ആണെന്ന് എതിരാളികൾക്ക് പോലും പറയാൻ സാധിക്കില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും ആർഎസ്എസ് ബന്ധമെന്ന വാദത്തോടും യോജിപ്പില്ല. അൻവർ പോലീസ് സേനയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളിൽ ശരിയുണ്ടെന്ന് താൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. പോലീസ് സംവിധാനമാകെ പ്രശ്നമാണെന്ന അഭിപ്രായമില്ല.

എഡിജിപി എം.ആർ.അജിത്‌കുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് കരുതുന്നത്. എ.ഡി.ജി.പിയെ പൂർണമായി തന്നെ മാറ്റണമെന്നും അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവരുമെന്നും ജലീൽ പറഞ്ഞു. സുജിത് ദാസിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടായിരുന്നു. അതാണ് നടപടി എടുത്തത്.അന്വേഷണം ശരിയായ ദിശയിൽ പോകുന്നുവെന്നാണ് എന്റെ ബോധ്യം. അത് അൻവറിന് ഉണ്ടാകണമെന്നില്ലെന്നും ജലീൽ പറഞ്ഞു.
<BR>
TAGS : KT JALEEL | PV ANVAR MLA
SUMMARY : Not with Anwar, CPI(M) will remain a companion: Jalil

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ 12 മെട്രോ സ്റ്റേഷനുകളിൽ കൂടി പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നു

ബെംഗളൂരു: മെട്രോ യാത്രക്കാരുടെ പാർക്കിങ് പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി ബെംഗളൂരുവിലെ 12...

ഡ​ൽ​ഹി സം​ഘ​ർ​ഷ​ഭ​രി​തം; എംപിമാർക്കുനേരെ ലാത്തിച്ചാർജ്, ; പ്രതിഷേധക്കാരെ വലിച്ചിഴച്ച് പോലീസ്

ന്യൂഡൽഹി: വോട്ടർ പട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ...

ബെംഗളൂരുവിൽ ആമസോൺ ഓഫീസിന് മുന്നിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറി; രണ്ടുപേർക്ക് പരുക്ക്

ബെംഗളൂരു: ബാഗലൂർ മെയിൻ റോഡിൽ ആമസോൺ ഓഫീസിന്റെ ഗേറ്റിന് മുന്നിലെ നടപ്പാതയിൽ...

കലാകൈരളി ഓണോത്സവം

ബെംഗളൂരു: സഞ്ജയ് നഗർ കലാകൈരളിയുടെ  ‘ഓണോത്സവം-2026’ ലക്ഷ്മിപുര ക്രോസിന് സമീപമുള്ള കളത്തൂർ...

എയിംസ് വന്നില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കില്ലെന്ന് സുരേഷ് ഗോപി

കണ്ണൂർ: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു...

രാജ്യതലസ്ഥാനത്ത് ഇന്നും നാടകീയ രംഗങ്ങള്‍; എംപിമാര്‍ ജന്തര്‍ മന്തറിലേക്ക്; ഇന്ത്യാസഖ്യത്തിന്റെ വൻപ്രതിഷേധം

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യാസഖ്യത്തിന്റെ...

ഡല്‍ഹിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; നിരവധിപ്പേര്‍ കുടുങ്ങിയതായി സൂചന

ഡല്‍ഹി: ഡല്‍ഹിയിലെ സീമാപൂരി പ്രദേശത്ത് അഞ്ച് നില കെട്ടിടം തകര്‍ന്നുവീണ് അപകടം....

രസതന്ത്രത്തിനുള്ള നൊബേല്‍ ഹെന്റി ബി കഗാനും, കെന്‍സോ സോയിക്കും

സ്ററോക്കോം: ഹെൻറി ബി കഗാനും കെൻസോ സോയിക്കും രസതന്ത്ര നൊബേല്‍. ഫ്രാൻസില്‍...

Related Articles

Popular Categories