റാസല്‍ഖൈമ: റാസല്‍ഖൈമയിലുണ്ടായ ദാരുണമായ ബസ്സ് അപകടത്തില്‍ മരണസംഖ്യ 13 ആയി. മരിച്ചവരില്‍ ഏറെയും മലയാളികളാണെന്നാണ് പ്രാഥമിക സൂചന. അപകടത്തില്‍ 14 പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഒമാനിലേക്ക് വിസ മാറ്റുന്നതിനായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. മലയാളി ട്രാവല്‍സ് വഴിയാണ് യാത്രക്കാർ പോയിരുന്നത്.
പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും മരിച്ചവരുടെയും പരുക്കേറ്റവരുടെയും പൂർണ്ണവിവരങ്ങളും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഇന്ന് രാവിലെ സല്ഖൈമയിലെ അല്‍ വതാന്‍ സ്ട്രീറ്റിലാണ് അപകടം നടന്നത്. പാസഞ്ചര്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് യുഎഇ ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രമുള്ള വിവരങ്ങള്‍ വിശ്വസിച്ചാല്‍ മതിയെന്നും അഭ്യൂഹങ്ങളോ വ്യാജ വാര്‍ത്തകളോ പരത്തരുതെന്നോ മന്ത്രാലയം അറിയിച്ചു.
SUMMARY: Death toll in Ras Al Khaimah bus accident rises to 13















