Saturday, January 3, 2026
17.3 C
Bengaluru

ഡെങ്കിപ്പനി; സ്വകാര്യ ആശുപത്രികളിൽ ചികിത്സ നിരക്ക് സർക്കാർ നിശ്ചയിക്കും

ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി പരിശോധനയ്ക്ക് സർക്കാർ ഏകീകൃത നിരക്ക് നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബിബിഎംപി, ഗ്രാമവികസന, ആരോഗ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ആശുപത്രികൾ കാണുന്ന എല്ലാ ഡെങ്കിപ്പനി കേസുകളും നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഡെങ്കിപ്പനി പരിശോധനയിൽ 42 ശതമാനം വർധനവുണ്ടായി. ഡെങ്കിപ്പനി പോസിറ്റീവ് കേസുകൾ എത്രയും വേഗം കണ്ടെത്തിയാൽ മാത്രമേ ഡെങ്കിപ്പനി മരണങ്ങൾ തടയാനാകൂ. ജനുവരി മുതൽ ജൂൺ അവസാനം വരെ സംസ്ഥാനത്ത് 6,187 ഡെങ്കിപ്പനി കേസുകളും ആറ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. മരണനിരക്ക് 0.09 ശതമാനമാണ്.

ബെംഗളൂരു, ചിക്കമഗളൂരു, മൈസൂരു, ഹാവേരി, ശിവമോഗ, ചിത്രദുർഗ, ദക്ഷിണ കന്നഡ ജില്ലകളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ആവശ്യമായ എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡെങ്കിപ്പനി, ഈഡിസ് കൊതുകുകൾ, ലാർവകൾ എന്നിവയെക്കുറിച്ച് വീടുവീടാന്തരം ബോധവൽക്കരണം നടത്താൻ ബിബിഎംപി ഉദ്യോഗസ്ഥരോടും ആശാ പ്രവർത്തകരോടും ദിനേശ് ഗുണ്ടു റാവു നിർദേശിച്ചു.

TAGS: KARNATAKA | DENGUE FEVER
SUMMARY: Private hospitals to have fixed rates for dengue tests

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മലയാളികൾക്ക് സന്തോഷവാർത്ത; വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിലേക്കും

ന്യൂഡൽഹി: കേരളത്തിനും വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി...

വയനാട് ജനവാസ മേഖലയിൽ പുലി

വയനാട്: മുട്ടിൽ മാണ്ടാട് ജനവാസ മേഖലയിൽ പുള്ളിപുലിയെ കണ്ടതായി പ്രദേശവാസി ....

സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ...

കാത്തിരിപ്പിന് അവസാനം; ഏഴ് വര്‍ഷത്തിന് ശേഷം കാമരാജ് റോഡ് വീണ്ടും തുറന്നു

ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ്...

ആന്റണി രാജു അയോഗ്യൻ; എംഎൽഎ സ്ഥാനം നഷ്ടമാകും, അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല

തിരുവനന്തപുരം: തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ തടവ് ശിക്ഷ ലഭിച്ചതോടെ ആൻ്റണി രാജു...

Topics

സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി അഞ്ച് പേർക്ക് പരുക്ക്

ബെംഗളൂരു: സ്വകാര്യ സ്ലീപ്പർ ബസ് ടോൾ ബൂത്തിലേക്ക് ഇടിച്ചുകയറി ബസ് ഡ്രൈവർ...

കാത്തിരിപ്പിന് അവസാനം; ഏഴ് വര്‍ഷത്തിന് ശേഷം കാമരാജ് റോഡ് വീണ്ടും തുറന്നു

ബെംഗളൂരു: ഭൂഗർഭ മെട്രോ സ്റ്റേഷൻ നിർമാണത്തിനായി ഏഴു വര്‍ഷത്തോളം അടച്ചിട്ട കാമരാജ്...

ബെംഗളൂരു സ്കൈഡെക്ക് പദ്ധതി; ചല്ലഘട്ട കെംപെഗൗഡ ലേഔട്ടിൽ; 46 ഏക്കർ ബിഡിഎ ഏറ്റെടുക്കും

ബെംഗളൂരു: ബെംഗളൂരുവിലെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്കൈഡെക്ക് പദ്ധതിക്കായി ചല്ലഘട്ട...

നമ്മ മെട്രോയില്‍ തിരക്ക് കുറയും; ഗ്രീൻ ലൈനിലേക്ക് 21 പുതിയ ട്രെയിനുകൾ, പർപ്പിൾ ലൈനിലെ ട്രെയിൻ ഇടവേള സമയം കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി...

നടൻ ദർശന്റെ ഭാര്യയ്ക്ക് നേരേ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തി പോസ്റ്റ്; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി...

ബെസ്‌കോം പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി

ബെംഗളുരു: നഗരത്തിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി...

ഹെബ്ബാൾ മേൽപ്പാലത്തിലെ രണ്ടാമത്തെ ലൂപ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ മേൽപ്പാലത്തിൽ നിർമിച്ച രണ്ടാമത്തെ ലൂപ് റോഡ് താഗതത്തിന് തുറന്നുകൊടുത്തു....

ലോകായുക്ത റെയ്ഡ്; ബിഡിഎ ഉദ്യോഗസ്ഥന്റെ 1.53 കോടി രൂപയുടെ അനധികൃത സ്വത്തുക്കൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ്...

Related News

Popular Categories

You cannot copy content of this page