Tuesday, August 12, 2025
24 C
Bengaluru

നവീൻ ബാബുവിന്റേത് തൂങ്ങി മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ ഉള്ളടക്കം പുറത്ത്​. തൂങ്ങിമരണം തന്നെയാണെന്ന്​ പോസ്റ്റ് മോർട്ടത്തിൽ പറയുന്നു. ശരീരത്തിലെ നിറവ്യത്യാസം മരണശേഷം സ്വാഭാവികമായി വരുന്നതാണെന്നും പരിയാരം മെഡിക്കൽ കോളജിൽനിന്ന് നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കണ്ണുകൾ അടഞ്ഞ് കിടക്കുകയായിരുന്നു. മൂക്ക്, വായ, ചെവി എന്നിവയ്ക്ക് പരുക്കില്ല. ചുണ്ടിനും വിരലിലെ നഖങ്ങൾക്കും നീല നിറമായിരുന്നു. പല്ലുകൾക്കും മോണകൾക്കും കേടില്ല. നാവ് കടിച്ചിരുന്നു.

കഴുത്തിന് ചുറ്റുമുള്ള കയറിന്റെ ഭാഗത്തിന് 22 സെ.മീ നീളമുണ്ട്​. പേശികൾക്കും പ്രധാന രക്തക്കുഴലുകൾക്കും തരുണാസ്ഥിക്കും കശേരുക്കൾക്കും തലയോട്ടിക്കും പരിക്കില്ല. വാരിയെല്ലുകൾക്ക് ക്ഷതമോ ശരീരത്തിൽ മറ്റു മുറിവുകളോയില്ല.ഇടത് ശ്വാസകോശത്തിന്‍റെ മുകൾഭാഗം നെഞ്ചിന്റെ ഭിത്തിയോട് ചേർന്ന നിലയിലായിരുന്നു. അന്നനാളവും സാധാരണ നിലയിലാണ്​. പോസ്റ്റ്മോർട്ടം നടന്നത് ഒക്ടോബർ 15ന്​ ഉച്ചയ്ക്ക് 12.40നും 1.50നും ഇടയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം, ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്കായി ശേഖരിച്ചോ എന്നത് സംബന്ധിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനയില്ല.

ശരീരം അഴുകിയതിൻ്റെ ലക്ഷണങ്ങളില്ല. വയറും മൂത്രാശയവും ശൂന്യമായിരുന്നു. സുഷുമ്നാ നാഡിക്കും പരിക്കില്ല. മൃതദേഹം തണുത്ത അറയിൽ സൂക്ഷിച്ചിരുന്നില്ല. 0.5 സെ.മീ വ്യാസമുള്ള മഞ്ഞ കലർന്ന പ്ലാസ്റ്റിക് കയർ കഴുത്തിൽ കെട്ടിയിട്ടിരുന്നു. കയറിന്‍റെ നീണ്ട ഭാഗത്തിന് 103 സെ.മീ നീളമാണുണ്ടായിരുന്നത്​. 30 സെ.മീ നീളമുള്ള സ്വതന്ത്ര ഭാഗവും ഉണ്ടായിരുന്നു.

ഇൻക്വസ്റ്റ് സമയം അടുത്ത ബന്ധുക്കളുടെ സാന്നിധ്യം വേണമെന്നു നിർബന്ധമില്ല. അഞ്ച് മണിക്കൂറിനുള്ളിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കണമെന്നു സർക്കാർ നിർദേശമുണ്ട്. പത്തനംതിട്ടയിൽ നിന്നു ബന്ധുക്കൾ കണ്ണൂരിലെത്താൻ 12 മണിക്കൂർ സഞ്ചരിക്കണമെന്നതിന്റെ അടിസ്ഥാനത്തിൽ നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു കലക്ടറേറ്റ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടു നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നിർദേശിച്ചിരുന്നു. സ്വതന്ത്ര സാക്ഷിയുടെയും വിദഗ്ധന്റെയും സാന്നിധ്യത്തിൽ സംഭവ സ്ഥലത്തു വിശദമായ പരിശോധനയാണ് അന്വേഷണ സംഘം നടത്തിയത്.

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. നവീൻ ബാബു ഉപയോഗിച്ച രണ്ട് ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ അന്വേഷണത്തിനു ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഫോണിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിട്ടില്ല. കോൾ ഡേറ്റ വിവരങ്ങളടക്കം പരിശോധിച്ചിട്ടുണ്ട്. ആത്മഹത്യക്കുറിപ്പ് നശിപ്പിച്ചു, ഫോണിലെ വിവരങ്ങൾ നശിപ്പിച്ചു എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. പോലീസ്, മൃതദേഹത്തിലും മുറിയിലും വിശദമായ പരിശോധന നടത്തിയെങ്കിലും ആത്മഹത്യക്കുറിപ്പ് ലഭിച്ചില്ല.

ഗൂഢാലോചനയുണ്ടെന്ന സൂചനയുമായി പ്രശാന്തിനെ ബന്ധിപ്പിക്കുന്ന തെളിവുകൾ ലഭിച്ചിട്ടില്ല. നവീൻ ബാബു കലക്ടറേറ്റിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും മുനീശ്വരൻ കോവിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. നവീൻ ബാബു താമസിച്ചിരുന്നതിന്റെ 30 മീറ്റർ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ക്വാർട്ടേഴ്സ് കാണുന്ന സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനായിട്ടില്ല. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതി സിപിഎംകാരിയായതിനാൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കില്ലെന്ന ആരോപണം തെറ്റാണ്. അതിവേഗത്തിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നത്. നവീൻ ബാബുവിന്റെ സഹോദരൻ നൽകിയ പരാതിയിൽ പ്രശാന്തിനെതിരെ ആരോപണം ഉന്നയിക്കുന്നതല്ലാതെ മറ്റ് വസ്തുതകൾ ഇല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
<BR>
TAGS ; NAVEEN BABU DEATH,
SUMMARY : Naveen Babu’s death by hanging; Postmortem report is out

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സ്വര്‍ണവിലയിൽ വീണ്ടും കുറവ് രേഖപെടുത്തി

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന്...

പൊട്ടിത്തെറിച്ചത് പവര്‍ ബാങ്കല്ല; തിരൂരില്‍ വീട് പൂര്‍ണമായി കത്തിയ സംഭവത്തില്‍ വീട്ടുടമ അറസ്റ്റില്‍

മലപ്പുറം: തിരൂരില്‍ വീട് കത്തി നശിച്ച സംഭവത്തില്‍ വീട്ടുടമസ്ഥന്റെ വാദങ്ങള്‍ തെറ്റെന്ന്...

നിര്‍മാതാവ് സജി നന്ത്യാട്ട് ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെച്ചു

കൊച്ചി: ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും നിർമാതാവ് സജി...

കോഴിക്കോട് സഹോദരിമാരുടെ കൊലപാതകം; പ്രതിയായ ഇളയ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തടമ്പാട്ടുത്താഴം ഫ്ളോറിക്കന്‍ റോഡില്‍ സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ...

വെണ്ണല ഗവണ്‍മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാര്‍ഥികള്‍ക്ക് H1N1 സ്ഥിരീകരിച്ചു; സ്കൂള്‍ അടച്ചു പൂട്ടി

കൊച്ചി: വെണ്ണല ഗവണ്‍മെന്റ് ഹൈസ്കൂളിലെ രണ്ടു വിദ്യാർഥികള്‍ക്ക് H1N1 സ്ഥിരീകരിക്കുകയും 14...

Topics

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം സമാപിച്ചു 

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം...

ലാൽബാഗ് പുഷ്പമേള; പ്രവേശന ടിക്കറ്റ് ഓൺലൈനിൽ എടുക്കാം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേള സന്ദർശിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം...

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ...

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി....

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍ 

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള...

നടി രമ്യക്കുനേരേ സൈബർ ആക്രമണം; പ്രധാനപ്രതി അറസ്റ്റിൽ

ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം 

ബെംഗളൂരു:നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച...

Related News

Popular Categories

You cannot copy content of this page