ബെംഗളൂരു : ശ്രീനാരായണ സമിതിയുടെ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടന്നു. ക്ഷേത്ര കമ്മിറ്റി ചെയർമാൻ ടി.വി. ചന്ദ്രൻ, വനിതാവിഭാഗം ചെയർ പേഴ്‌സൺ വത്സല മോഹൻ എന്നിവർ നേതൃത്വംനൽകി. ചെറുവുള്ളിൽ വിപിൻ ശാന്തി, ആധിഷ് ശാന്തി എന്നിവർ കാർമികത്വം വഹിച്ചു.
സമിതി പ്രസിഡന്റ് എൻ. രാജമോഹൻ, ജനറൽ സെക്രട്ടറി എം.കെ. രാജേന്ദ്രൻ, കെ. പീതാംബരൻ എന്നിവർ പങ്കെടുത്തു. സുധ മനോഹരനും കുടുംബവും ഈ മാസത്തെ ചതയപൂജയും അന്നദാനവും വഴിപാടായി നടത്തി.


 
                                    









