ബെംഗളൂരു: മെെസൂരു ശ്രീ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ട ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ മുതല്‍ നടക്കും. രാവിലെ 8 ന് മലയിറക്കല്‍ കര്‍മ്മം, 9.30ന് മുത്തപ്പന്‍ വെള്ളാട്ടം, 10.30ന് ഭഗവതി വെള്ളാട്ടം, തുടര്‍ന്ന് കലശം വരവ്, കലശം തേടല്‍, കളികപാട്ട് എന്നിവയും ഉണ്ടാകും. ഉച്ചക്ക് 12.30മുതല്‍ 2 മണിവരെ അന്നദാനം. വെെകീട്ട് 5 മണിക്ക് തിരുവപ്പനയും 6.30ന് ഭഗവതി തിറയും ഉണ്ടായിരിക്കുമെന്ന് മുത്തപ്പന്‍ മടപ്പുര ഭാരവാഹികള്‍ അറിയിച്ചു.
SUMMARY: Mysore Muthappan Madappura Puthari Vellattam Sunday
മെെസൂരു മുത്തപ്പന്‍ മടപ്പുര പുത്തരി വെള്ളാട്ടം ഞായറാഴ്ച

Topics
Popular Categories














