ബെംഗളൂരു : ബെംഗളൂരു ലുലു മാളിൽ, കുട്ടികളുടെ ഒളിമ്പിക്സ്. ലുലു ലിറ്റിൽ ഗെയിംസ് എന്നപേരിൽ നടത്തിയ പരിപാടി, കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഓഗസ്റ്റ് 10, 11 തീയതികളിൽ ബെംഗളൂരു ലുലു മാളിൽ നടന്ന മത്സരങ്ങളിൽ മുന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്. ലുലു മാളും, ലുലു ഫൺട്യൂറയും ചേർന്ന്, അപ്പോളോ ഹോസ്പിറ്റൽ, ഡിക്കാത്തലൺ, ടോയ്സറസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 7 മാസം മുതൽ 3 വയസുവരെയുള്ള കുട്ടികൾക്കായി വിവിധ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ ഒരുക്കിയത്. ബേബി ക്രോളിംഗ്, ബേബി, ഹർഡിൽസ്. വെയിറ്റ് ലിഫ്റ്റിംഗ് എന്നിങ്ങനെയായിരുന്നു മത്സരയിനങ്ങൾ.
ലുലു കർണാടക, റീജിയൺ ഡയറക്ടർ ഷെരീഫ് കെ കെ., ലു ലു കർണാടക റീജിയണൽ മാനേജർ, ജമാൽ കെ പി. ലുലുമാൾ ബെംഗളൂരു, ജനറൽ മാനേജർ കിരൺ പുത്രൻ, അപ്പോളോ ഹോസ്പിറ്റൽ പ്രതിനിധികളായ ഡോ. അഞ്ചൻ കുമാർ ടി.എം, ഡോ. പദ്മിനി ബി, വി എന്നിവർ ചേർന്നാണ് ലുലു ലിറ്റിൽ ഗെയിംസിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കുരുന്നുകളുടെ ചിരിയും, കുസൃതിയും, ആവേശവും, ഒപ്പം പ്രോത്സാഹനവുമായി മാതാപിതാക്കളും കാണികളും ഒന്നുചേർന്നപ്പോൾ ലുലു ലിറ്റിൽ ഗെയിംസ് അഘോഷമായി മാറി.
<BR>
TAGS : LULU BENGALURU
SUMMARY: Child star Olympics at Bengaluru’s Lulu Mall.
കൊല്‍ക്കത്ത: മുതിർന്ന ബംഗാളി നടി ബസന്തി ചാറ്റർജി (88) കൊല്‍ക്കത്തയിലെ വീട്ടില്‍ അന്തരിച്ചു. വളരെക്കാലമായി അർബുദ ബാധിതയായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ…
ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളൂരുവിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഓഫീസിൽ നടന്നു.അധ്യക്ഷൻ ആര്‍ ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സി…
കൊച്ചി: കോടതിയില്‍ സാന്ദ്ര തോമസിന് തിരിച്ചടി. ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പത്രിക തള്ളിയതിനെതിരായി സമർപ്പിച്ച ഹർജി കോടതി…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ…
ബെംഗളൂരു: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ബെംഗളൂരു സ്‌റ്റോറി ടെല്ലിങ് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്വാതന്ത്യസമര യോദ്ധാക്കളെക്കുറിച്ചുള്ള കഥപറച്ചിൽ പരിപാടി നാളെ വൈകിട്ട് 5…
കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…