ബെംഗളൂരു : മിസ് നന്ദിനി നായര്‍ മെമ്മോറിയല്‍ കെഎന്‍എസ്എസ് ഇന്റര്‍ കരയോഗം ചെസ് ടൂര്‍ണമെന്റ് ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് സനല്‍ കെ നായര്‍, സെക്രട്ടറി സുരേഷ്‌കുമാര്‍, ട്രഷറര്‍ സജിത് കെ നായര്‍ എന്നിവര്‍ നേതൃത്വം നല്കി.
ജനറല്‍ സെക്രട്ടറി ആര്‍. മനോഹരക്കുറുപ്പ്, ജോയിന്റ്. ജനറല്‍ സെക്രട്ടറി എന്‍ ഡി സതീഷ് എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.
ജൂനിയേര്‍സ് ഗ്രൂപ്പില്‍ ഒന്നാം സമ്മാനം മാസ്റ്റര്‍ ആദിത്യ നായര്‍ (ഇന്ദിരാനഗര്‍ കരയോഗം), രണ്ടാം സമ്മാനം, സായ്‌കേഷ് മാധവ് (യെലഹങ്ക കരയോഗം), മൂന്നാം സമ്മാനം മാധവ് എ നായര്‍ (ഹൊറമാവ് കരയോഗം) എന്നിവരും സീനിയേഴ്‌സ് ഗ്രൂപ്പില്‍ ഒന്നാം സമ്മാനം അരുണ്‍ കുമാര്‍ വി കെ (ഹൊറമാവു കരയോഗം), രണ്ടാം സമ്മാനം ഹാരീഷ് കൈപ്പിള്ളി (ഹൊറമാവു കരയോഗം), മൂന്നാം സമ്മാനം: അഭിരാം എസ് ( ഇന്ദിരാനഗര്‍ കരയോഗം) എന്നിവരും സ്വന്തമാക്കി.
പങ്കെടുത്തവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു .ടൂര്‍ണമെന്റ് ഓവറാള്‍ ചാമ്പ്യന്‍ഷിപ്പ് റോളിംഗ് ട്രോഫി ഹൊറമാവു കരയോഗം കരസ്ഥമാക്കി.
<br>
TAGS : KNSS














