ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവറിൽ പിക്കപ്പ് വാഹനത്തിന് തീപിടിച്ച് അപകടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. തിരക്കേറിയ റോഡിലൂടെ വാഹനങ്ങൾ പോകുന്നതിനിടെയാണ് സംഭാവമുണ്ടായത്. ഇതോടെ ഫ്ലൈഓവറിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. സിൽക്ക് ബോർഡ് ജംഗ്ഷനിലേക്ക് പോകുന്ന റൂട്ടിലാണ് തീപിടുത്തമുണ്ടായത്. ഇതോടെ നിരവധി യാത്രക്കാർ ഫ്ലൈഓവറിൽ കുടുങ്ങി.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ട്രാഫിക് പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് എത്തിയപ്പോഴേക്കും പിക്കപ്പ് പൂർണമായും കത്തിനശിച്ചിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് ഫയർ ഫോഴ്സ് തീയണച്ചത്. പിന്നീട് പോലീസ് റോഡിൽ നിന്ന് വാഹനത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. തുടർന്ന് വാഹനഗതാഗതം ഫ്ലൈഓവറിൽ പുനസ്ഥാപിച്ചു. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു.
TAGS: BENGALURU | VEHICLE CATCHES FIRE
SUMMARY: Electronics City flyover sees vehicle blaze