ബെംഗളൂരു: മലബാര്‍ മുസ്ലിം അസോസിയേഷന്‍ 90ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ജനുവരി 26 ന് നേത്ര, ദന്തരോഗ പരിശോധന ക്യാമ്പ് നടക്കും. മൈസൂര്‍ റോഡിലെ സംഘടന ആസ്ഥാനമായ കര്‍ണാടക മലബാര്‍ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും പിന്നീട് ചെയ്തു കൊടുക്കും.
രാവിലെ 10 മുതല്‍ ഉച്ചക്ക് 2 മണി വരെയാണ് ക്യാമ്പ് നടക്കുക. മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ നമ്പര്‍ ലഭിച്ചവര്‍ക്കാണ് ക്യാമ്പില്‍ മുന്‍ഗണന ലഭിക്കുന്നത്. ഈ മാസം 20 വരെ രജിസ്‌ട്രേഷന്‍ സ്വീകരിക്കും.
ഫെബ്രുവരിയിലാണ് 90ാം വാര്‍ഷിക ആഘോഷം. അതിനോടനുബന്ധിച്ച് പല ബൃഹത്തായ പദ്ധതികളും നടപ്പാക്കുന്നുണ്ട്. നിര്‍ധന വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഹ്രസ്വകാലം കൊണ്ട് പൂര്‍ത്തീകരിക്കുന്ന 9 ഇന കര്‍മ്മപദ്ധതി സമ്മേളനത്തില്‍ വെച്ച് പ്രഖ്യാപിക്കുമെന്നും ക്യാമ്പില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും
9071120 120/9071140140 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും
ജനറല്‍ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
<BR>
TAGS : MALABAR MUSLIM ASSOCIATION
ചൈന: ചൈനയിലെ യെല്ലോ നദിക്ക് കുറുകെ നിർമിച്ചുകൊണ്ടിരുന്ന കൂറ്റൻ പാലം തകർന്നു വീണു. അപകടത്തില്‍ 12 പേർ മരിച്ചതായും നാല്…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി.എൻ വാസവൻ.…
കാസറഗോഡ്: ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവും ചന്ദ്രിക സുപ്രഭാതം ഡയറക്ടറും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന…
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി ഡി…
കൊച്ചി: കോതമംഗലം ഊന്നുകല്ലിന് സമീപം ആള്‍താമസമില്ലാത്ത വീടില്‍ മൃതദേഹം കണ്ടെത്തി. വീട്ടിലെ മാലിന്യ ടാങ്കിനുള്ളില്‍ നിന്നും സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
തിരുവനന്തപുരം: ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസായി ലഭിക്കും. എക്‌സൈസ്…