Sunday, November 23, 2025
23.9 C
Bengaluru

എഞ്ചിൻ തകരാറില്‍; എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

എഞ്ചിൻ തകരാറിനെ തുടർന്ന് കോഴിക്കോട് നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി. എയർ ഇന്ത്യ ഐ.എക്‌സ്‌ 351 വിമാനത്തിന്റെ എഞ്ചിനാണ് തകരാറിലായത്. രാവിലെ 11:45 ന് പുറപ്പെടേണ്ട വിമാനമാണിത്. കുട്ടികളും പ്രായമായവരുമടക്കം 180 യാത്രക്കാർ ആണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

യാത്രക്കാർ വിമാനത്തില്‍ കയറിയതിന് ശേഷമാണ് യാത്ര മുടങ്ങിയത്. എ.സി പ്രവർത്തന സജ്ജം അല്ലാതിരുന്നതിനാല്‍ യാത്രക്കാർ രണ്ട് മണിക്കൂറിലധികം സമയം ദുരിതം അനുഭവിച്ചു. കനത്ത ചൂടില്‍ പലർക്കും അടിയന്തര വൈദ്യസഹായം വരെ ആവശ്യമായി വന്നു. യാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം, ഡല്‍ഹിക്കും ന്യൂയോർക്കിനുമിടയില്‍ എയർ ഇന്ത്യയുടെ ഫ്ലാഗ്ഷിപ് വിമാനമായ ‘എയർബസ് 350-900’ (എ350-900) നേരിട്ടുള്ള സർവീസ് ആരംഭിച്ചു. ദീർഘദൂര സർവീസുകള്‍ക്ക് പുതിയ എ350-900 വിമാനങ്ങള്‍ ഉപയോഗിക്കാനാണ് എയർ ഇന്ത്യയുടെ നീക്കം.

ഡല്‍ഹി-ന്യൂയോർക്ക് (ജോണ്‍ എഫ്. കെന്നഡി വിമാനത്താവളം) പ്രതിദിന സർവീസിനു പിന്നാലെ 2025 ജനുവരി 2 മുതല്‍ ആഴ്ചയില്‍ 5 തവണ ഡല്‍ഹി-നെവാർക് (ലിബർട്ടി വിമാനത്താവളം) റൂട്ടിലും എ350-900 വിമാനം സർവീസ് നടത്തും.

നിലവില്‍ എയർ ഇന്ത്യയ്ക്ക് 6 എയർബസ് എ350-900 വിമാനങ്ങളുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇവ എയർ ഇന്ത്യയുടെ ഭാഗമായത്. ആദ്യം ആഭ്യന്തര റൂട്ടുകളില്‍ സർവീസ് നടത്തിയ ഇവ ലണ്ടൻ-ഡല്‍ഹി (ഹീത്രോ) റൂട്ടിലുമുണ്ട്.

TAGS : AIR INDIA | FLIGHT
SUMMARY : Engine failure; Air India canceled the flight

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മലയാളം മിഷൻ; കർണാടക ചാപ്റ്റർ മൈസൂരു മേഖല പഠനോത്സവം

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക്...

ഡ്രഗ്-ഫ്രീ നൈറ്റ് റൈഡ് സംഘടിപ്പിച്ചു

ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ്...

പാലത്തായി കേസ്; കെ. പത്മരാജനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ...

കേളി ബെംഗളൂരു ബ്ലാങ്കറ്റ് ഡ്രൈവ് 

ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ...

സീറ്റ് വിഭജനത്തില്‍ പ്രതിഷേധം; മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് ഓഫീസ് പൂട്ടി

മഞ്ചേശ്വരം: യുഡിഎഫ് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കാസറഗോഡ് മഞ്ചേശ്വരം കോണ്‍ഗ്രസ്...

Topics

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി 25ന് തിരുപട്ടൂർ വഴി തിരിച്ചുവിടും

ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി...

ശാസ്ത്രനാടകോത്സവം: വടകര മേമുണ്ട ഹയർസെക്കൻഡറി സ്കൂളിന്റെ ‘മുട്ട’ മികച്ച നാടകം

ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട...

ബെംഗളൂരുവിലെ 7.11 കോടിയുടെ എടിഎം കൊള്ള; മലയാളി അടക്കം രണ്ടുപേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി...

ലാൽബാഗിൽ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും...

മലയാളി വിദ്യാർഥികളെ ആക്രമിച്ച് ഫോൺ കവർന്ന സംഭവം; പ്രതികൾ പിടിയില്‍

ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി...

നമ്മ മെട്രോ യെല്ലോ ലൈന്‍; ആറാമത്തെ ട്രെയിന്‍ ഉടന്‍

ബെംഗളൂരു: ആർവി റോഡ്‌ മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ...

ബെംഗളൂരുവിനെ ഞെട്ടിച്ച് പകൽ കൊള്ള; എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു

ബെംഗളൂരു: എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടിരൂപ മോഷ്ടിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ...

ബെംഗളൂരു ടെക് സമ്മിറ്റിന് തുടക്കമായി

ബെംഗളൂരു: ഏഷ്യയിലെ ഏറ്റവുംവലിയ സാങ്കേതിക വിദ്യാസംഗമമായ ബെംഗളൂരു ടെക് സമ്മിറ്റിന് (ബിടിഎസ്-25)...

Related News

Popular Categories

You cannot copy content of this page