കേദാര്‍നാഥ്: ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ കേദാർനാഥിൽ എയർ ആംബുലൻസ് തകർന്ന് അപകടം. ശനിയാഴ്ചയാണ് സംഭവം. കേദാർനാഥിന് സമീപത്തായി ലാൻഡ് ചെയ്യാൻ ശ്രമക്കുന്നതിനിടെ എയർ ആംബുലൻസിലെ പിൻഭാഗം നിലത്ത് തട്ടി തകരുകയായിരുന്നു. എയർ ആംബുലൻസ് തകർന്നെങ്കിലും യാത്രക്കാർക്ക് അപകടത്തിൽ പരുക്കേറ്റിട്ടില്ല. പൈലറ്റും ഡോക്ടറും നഴ്സുമടക്കമുള്ള യാത്രക്കാർ അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.
https://twitter.com/ultachasmauc/status/1923641880484471253?ref_src=twsrc%5Etfw
കേദാര്‍നാഥിലേക്കെത്തിയ തീര്‍ത്ഥാടകരിലൊരാള്‍ക്കാണ് ഗുരുതര ആരോഗ്യ പ്രശ്‌നം നേരിട്ടത്. സഞ്ജീവനി എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ശ്വസന സംബന്ധികയായ തകരാര്‍ നേരിട്ട് ഗുരുതരാവസ്ഥയിലായി രോഗിയെ ഋഷികേശിലെ എയിംസിലേക്ക് എത്തിക്കാനായാണ് എയര്‍ ആംബുലന്‍സ് സഹായം തേടിയത്. എന്നാല്‍ കേദാര്‍നാഥിലെ ഹെലിപാഡില്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ സാങ്കേതിക തകരാര്‍ നേരിട്ടതിനാല്‍ പൈലറ്റ് എയര്‍ ആംബുലന്‍സ് തുറസായ സ്ഥലത്ത് ഇറക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനിടയിലാണ് അപകടമുണ്ടായതെന്നുമാണ് ജില്ലാ ടൂറിസം ഓഫീസര്‍ റാഹുല്‍ ചൌബേ വിശദമാക്കുന്നത്.
ലാന്‍ഡ് ചെയ്യുന്നതിനിടെ ഹെലികോപ്റ്ററിന്റെ പിന്‍ഭാഗം നിലത്ത് തട്ടി ഇതിന് പിന്നാലെ എയര്‍ ആംബുലന്‍സ് തകര്‍ന്നുവെന്നാണ് ഡി ജി സി എ വിശദമാക്കിയത്. ഹെലികോപ്ടറിന്റെ ടെയില്‍ മോട്ടോര്‍ ഭാഗത്തുണ്ടായ തകരാറാണ് അപകടത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
<br>
TAGS : HELICOPTER CRASH
SUMMARY : Air ambulance crashes; passengers including pilot, doctor, and nurse miraculously survive
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്‍ഹി പോലീസിന്…