ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ നാലു റൺസിന് വീഴ്‌ത്തി ഇന്ത്യൻ വനിതകളുടെ തിരിച്ചുവരവ്. സ്കോർ ഇന്ത്യ -325/3, ദക്ഷിണാഫ്രിക്ക -321/6. പൂജ വസ്ത്രാക്കറാണ് അവസാന ഓവറിൽ ഇന്ത്യക്ക് ആവേശം ജയം സമ്മാനിച്ചത്. 11 റൺസ് പ്രതിരോധിക്കാൻ പന്തുമായെത്തിയ പൂജ രണ്ടു വിക്കറ്റുകളടക്കം പിഴുത് അവസാന ഓവറിൽ വിട്ടുനൽകിയത് ആറു റൺസ് മാത്രം.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് മുന്നിലെത്താനും ഇന്ത്യക്കായി.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. സ്മൃതി മന്ദാനയുടെയും ഹർമൻ പ്രീതിന്റെയും സെഞ്ച്വറികളാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. സ്മൃതി 120 പന്തിൽ 136 റൺസെടുത്തപ്പോൾ ഹർമൻ 88 പന്തിൽ 103 റൺസുമായി പുറകത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക ശക്തമായ പോരാട്ടമാണ് നടത്തിയത്. ആദ്യ വിക്കറ്റിൽ ഷഫാലി വർമ്മയ്‌ക്കൊപ്പം (20) 38 റൺസിന്റെ പാർടണർഷിപ്പുണ്ടാക്കിയ മന്ദാന രണ്ടാം വിക്കറ്റിൽ ഹേമലതയ്‌ക്കാപ്പം 62 റൺസ് കൂട്ടുക്കെട്ടുണ്ടാക്കാനും സാധിച്ചു. ക്യപ്റ്റൻ ഹർമനൊപ്പം 171 റൺസ് ചേർക്കാനും മന്ദാനയ്‌ക്ക് സാധിച്ചു.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ലോറ വോൾവാർഡ് പുറത്താകാതെ 135 റൺസ് നേടി ഇന്ത്യക്ക് ഭീഷണി ഉയർത്തി. മാരിസാന്നെ കാപ്പും (114) സെഞ്ച്വറിയടിച്ചതോടെ ഇന്ത്യ വിയർത്തു. 180 റൺസിന്റെ ഈ കൂട്ടുക്കെട്ട് പാെളിച്ച് ദീപ്തി ശർമ്മയാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കാെണ്ടുവന്നത്. പൂജ വസ്ത്രാക്കറും ദീപ്തി ശർമ്മയും രണ്ടുവീതം വിക്കറ്റ് നേടി. അരുന്ധതി റെഡ്ഡി, സ്മൃതി മന്ദാന എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
TAGS: SPORTS| CRICKET
SUMMARY: Indian women team beats south africa odi
ആലപ്പുഴ: യാത്രക്കാരുമായി ഓടികൊണ്ടിരുന്ന കെഎസ്‌ആർടി ബസിന്റെ ടയർ ഊരി തെറിച്ചു. പിറവത്തു നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട കെഎസ്‌ആർടി ഫാസ്റ്റ് പാസഞ്ചറിന്റെ…
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമകള്‍ക്ക് പ്രദർശനാനുമതി നിഷേധിച്ച…
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ നടി ഭാവന പങ്കെടുത്തു. വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഭാവനയ്ക്കും ഒപ്പമുള്ള…
കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിയ്ക്ക് ആശ്വാസം. ഇ ഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് തുടർ നടപടികള്‍…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസില്‍ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്…
വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…