Categories: SPORTSTOP NEWS

ഐപിഎൽ 2024; ലഖ്‌നൗവിനെതിരേ അനായാസ ജയവുമായി ഡല്‍ഹി

ഐപിഎൽ 17-ാം സീസണിൽ രണ്ടാം ജയവുമായി ഡൽഹി ക്യാപ്പിറ്റൽസ്. ലഖ്നൗ സൂപ്പർ ജയന്റ്സിനെ ആറു വിക്കറ്റിനാണ് ഡൽഹി തകർത്തത്. ലഖ്നൗ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 11 പന്ത് ബാക്കിനിൽക്കേ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ജെയ്ക് ഫ്രേസർ മഗ്രുക്ക്, ക്യാപ്റ്റൻ ഋഷഭ് പന്ത്, പൃഥ്വി ഷാ എന്നിവരുടെ ബാറ്റിങ്ങാണ് ഡൽഹിയുടെ ജയം അനായാസമാക്കിയത്.

ഡൽഹിയുടെ മികവുറ്റ ബൗളിങ്ങാണ് ലഖ്നൗവിന് കാര്യങ്ങൾ കടുപ്പമാക്കിയത്. നാല് ഓവറിൽ വെറും 20 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത കുൽദീപ് യാദവാണ് ബൗളിങ്ങിൽ തിളങ്ങിയത്. ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റെടുത്തു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ക്വിന്റൺ ഡിക്കോക്കിനെ നഷ്ടമായി. 13 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 19 റൺസെടുത്താണ് ഡിക്കോക്ക് മടങ്ങിയത്. പിന്നാലെ മോശം ഫോം തുടരുന്ന ദേവ്ദത്ത് പടിക്കൽ (3) വന്നപോലെ മടങ്ങി.

പിന്നാലെ എട്ടാം ഓവറിൽ മാർക്കസ് സ്റ്റോയ്നിസിനെയും (8), നിക്കോളാസ് പുരനെയും (0) അടുത്തടുത്ത പന്തുകളിൽ മടക്കി കുൽദീപ് ലഖ്നൗവിനെ ഞെട്ടിച്ചു. തുടർന്ന് 10-ാം ഓവറിൽ ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ച ക്യാപ്റ്റൻ കെ.എൽ രാഹുലിനെയും പുറത്താക്കിയ കുൽദീപ് കളി ഡൽഹിക്ക് അനുകൂലമാക്കി.

22 പന്തിൽ നിന്ന് ഒരു സിക്സും അഞ്ച് ഫോറുമടക്കം 39 റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നാലെയെത്തിയ ദീപക് ഹൂഡയും (13 പന്തിൽ 10), ക്രുണാൽ പാണ്ഡ്യയും (3) കാര്യമായ സംഭാവനയില്ലാതെ മടങ്ങുമ്പോൾ ലഖ്നൗ ഏഴിന് 97 എന്ന നിലയിലായിരുന്നു. അവിടെ നിന്ന് അർഷദിനെ കൂട്ടുപിടിച്ച് ബധോനിയാണ് ടീം സ്കോർ 167-ൽ എത്തിച്ചത്.

The post ഐപിഎൽ 2024; ലഖ്‌നൗവിനെതിരേ അനായാസ ജയവുമായി ഡല്‍ഹി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

7 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

7 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

8 hours ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…

8 hours ago

ജെഎൻയു തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും ഇടതു സഖ്യത്തിന് ജയം

ന്യൂഡൽ‌​ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌…

9 hours ago

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

9 hours ago