Categories: SPORTSTOP NEWS

ഐപിഎൽ 2024; ഹൈദരാബാദിനു മുമ്പിൽ പൊരുതിവീണു ആർസിബി

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ റണ്‍മലയ്ക്കു മുമ്പിൽ 30 റണ്‍സകലെ ബാറ്റുവെച്ച് കീഴടങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 288 റണ്‍സെന്ന റെക്കോഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇരു ടീമും ചേര്‍ന്നെടുത്ത 549 റണ്‍സ് ഒരു ടി20 മത്സരത്തില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണ്.

ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷ കൈവിട്ട ആര്‍സിബിക്കായി ദിനേഷ് കാര്‍ത്തിക്ക് ബാറ്റിങ് വിരുന്നൊരുക്കി. 35 പന്തുകള്‍ നേരിട്ട കാര്‍ത്തിക്ക് 83 റണ്‍സുമായി 19-ാം ഓവറിലാണ് പുറത്തായത്. നാല് ഫോറും ഏഴ് സിക്‌സും താരം പറത്തി. കാര്‍ത്തിക്കിനെ കൂടാതെ വിരാട് കോലിയും ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയും മാത്രമാണ് കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ഒന്ന് പൊരുതി നോക്കുകയെങ്കിലും ചെയ്തത്.

സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശനം കേട്ടിരുന്ന കോഹ്ലി ഇത്തവണ വെറും 20 പന്തില്‍ നിന്ന് 42 റണ്‍സെടുത്താണ് പുറത്തായത്. രണ്ട് സിക്‌സും ആറ് ഫോറുമടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്‌സ്.

പിന്നാലെ വില്‍ ജാക്ക്‌സ് (7), രജത് പാട്ടിദാര്‍ (9), സൗരവ് ചൗഹാന്‍ (0) എന്നിവര്‍ തുടരെ മടങ്ങിയതോടെ ആര്‍സിബി പതറി. ഡുപ്ലെസി മാത്രമാണ് ഈ സമയം പൊരുതിയത്. 28 പന്തില്‍ നിന്ന് നാല് സിക്‌സും ഏഴ് ഫോറുമടക്കം 62 റണ്‍സെടുത്ത ഡുപ്ലെസിയെ 10-ാം ഓവറില്‍ പുറത്താക്കി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആ പോരാട്ടം അവസാനിപ്പിച്ചു.

ഏഴു മത്സരങ്ങളില്‍ ആര്‍സിബിയുടെ ആറാം തോല്‍വിയാണിത്. ഒരു ജയം മാത്രമുള്ള അവര്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നാലാം ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്തേക്കുയര്‍ന്നു.

The post ഐപിഎൽ 2024; ഹൈദരാബാദിനു മുമ്പിൽ പൊരുതിവീണു ആർസിബി appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…

57 minutes ago

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; യുവാവ് കസ്റ്റഡിയില്‍

ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…

2 hours ago

ഇന്ത്യക്കും ചൈനക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ തീരുമാനം

ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…

2 hours ago

പലിശക്കാരന്റെ ഭീഷണി; വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…

3 hours ago

ബെറ്റിങ് ആപ്പുകള്‍ക്ക് കടിഞ്ഞാണിടും; ഓൺലൈൻ ഗെയിമിങ് ബിൽ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചേക്കും

ന്യൂഡല്‍ഹി: ബെറ്റിങ് ആപ്പുകളെ നിയന്ത്രിക്കാനും ചൂതാട്ടത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.…

3 hours ago

അഫ്ഗാനിസ്ഥാനിൽ ബസിന് തീപിടിച്ചു; 71 പേർക്ക് ദാരുണാന്ത്യം

കാബൂൾ: ഇറാനിൽ നിന്ന് കുടിയേറ്റക്കാരുമായി വന്ന ബസ് പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ അപകടത്തിൽപ്പെട്ട് 71 പേർ മരിച്ചു. ബസ് ഒരു ട്രക്കിലും…

4 hours ago