കാസറഗോഡ് ചെറുവത്തൂരില്‍ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. അതിഥി തൊഴിലാളിയാണ് മരിച്ചത്. പശ്ചിമ ബംഗാള്‍ കൊല്‍ക്കത്ത സ്വദേശി മുംതാജ് മിര്‍ ആണ് മരിച്ചത്.
മൂന്ന് പേര്‍ക്ക് പരുക്കേറ്റു. നാല് പേരാണ് മണ്ണിനടിയില്‍ പെട്ടത്. ഇവരെ രക്ഷപ്പെടുത്തി. മട്ടലായി ഹനുമാരമ്പലം ഭാഗത്താണ് അപകടം. മട്ടലായിയില്‍ ദേശീയ പാത നിര്‍മാണ പ്രവൃത്തിയ്ക്കിടെ മണ്ണ് ഇടിയുകയായിരുന്നു.
മണ്ണിടിച്ചിലില്‍ ഒരാള്‍ മരണപ്പെട്ട സംഭവത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന് ദുഃഖം രേഖപ്പെടുത്തി. പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്താനും സംഭവ സ്ഥലം സന്ദര്‍ശിച്ച് സുരക്ഷാ നടപടികള്‍ ശക്തിപ്പെടുത്താനും
കാസറഗോഡ് ജില്ലാ കളക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. ജില്ലാ പോലീസ് മേധാവിയുമായും മന്ത്രി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
<BR>
TAGS : LANDSLIDE | KASARAGOD
SUMMARY : One worker dies, 3 injured in landslide during Kasaragod National Highway construction