Categories: TOP NEWS

കുറഞ്ഞത്‌ ഈ മോഡലുകൾക്ക്‌

മുംബൈ: കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിര്‍മല സീതാരാമന്‍ മൊബൈല്‍ ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ആപ്പിള്‍ ഐഫോണുകളുടെ വിലകുറച്ചു;  സ്‌മാർട്ട്‌ഫോണുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 20 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറച്ചതിന്‌ പിന്നാലെയാണ്‌ ആപ്പിള്‍ വിലക്കുറവ്‌ പ്രഖ്യാപിച്ചത്‌. ആപ്പിളിന്റെ പ്രൊ, പ്രൊ മാക്‌സ് മോഡലുകള്‍ ഒഴിച്ച് ബാക്കിയെല്ലാം ഇന്ത്യയിലാണ് നിര്‍മിക്കുന്നത്. ഇവയ്ക്ക് വിലകുറയാന്‍ ഇത് സഹായിക്കും.

ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾക്ക് 300 രൂപ കുറഞ്ഞു. ഐഫോൺ 15 വില 128 ജിബി മോഡലിന്‌ 79,900 ൽനിന്നും 79,600 ആയി. 15 പ്ലസിന്‍റെ വില 89,600 ആയി. നേരത്തേ ഇത്‌ 89,900 ആയിരുന്നു.

ഐ ഫോൺ 14ന്‌ പുതിയ വില 128 ജിബിക്ക്‌ 69,600 ആണ്‌. മുമ്പ്‌ 69,900 ആയിരുന്നു. അതേ സമയം ടോപ്പ്‌ മോഡലുകൾക്ക്‌ 6000 രൂപവരെ വില കുറഞ്ഞു. ഐഫോൺ 15 പ്രോ മോഡലിന്‌ 1,34,900 ആയിരുന്നത്‌ 1,29,800 ആയി. 5,100 രൂപയുടെ കുറവ്‌. ഐഫോൺ 15 പ്രോ മാക്‌സിന്‌ 5900 ആണ്‌ കുറഞ്ഞത്‌. 1,59,900 രൂപ വിലയുണ്ടായിരുന്ന ഫോൺ ഇനി 1,54,000 രൂപയ്‌ക്ക്‌ വാങ്ങാം.

 

 

Savre Digital

Recent Posts

‘എക്സിറ്റ് പോള്‍ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ല, വികസനം വോട്ടായി മാറും’: ടി പി രാമകൃഷ്ണൻ

കൊച്ചി: എക്സിറ്റ് പോൾ പ്രവചനങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ലെന്നും ജനങ്ങളുടെ വികസനത്തോടുള്ള ആഭിമുഖ്യം വോട്ടായി മാറുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ.…

11 minutes ago

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച്‌ 1,10,480 രൂപയിലാണ്…

59 minutes ago

കൊടുംചൂടിൽ വെന്തുരുകി വടക്കൻ കർണാടക; ബീദറില്‍ രേഖപ്പെടുത്തിയത് 46 ഡിഗ്രി റെക്കോർഡ് ചൂട്!!!

ബെംഗളൂരു: കൊടും ചൂടില്‍ വലഞ്ഞ് വടക്കന്‍ കര്‍ണാടക. സംസ്ഥാനത്തെ ഇതുവരെയുള്ളത്തില്‍ വെച്ച് എറ്റവും കൂടിയ താപനിലയാണ് ബീദറിൽ രേഖപ്പെടുത്തിയത്. ജില്ലയിലെ…

1 hour ago

മദ്യലഹരിയില്‍ മകൻ അച്ഛനെ അടിച്ചു കൊന്നു; അമ്മാവനും കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…

2 hours ago

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം.…

3 hours ago

ബെംഗളൂരുവില്‍ 36.67 കോടിയുടെ ലഹരിമരുന്ന് പിടികൂടി; 4 വിദേശികളുൾപ്പെടെ 16 പേർ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ഒരാഴ്ചയ്ക്കിടെ 36.67 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായി ആഭ്യന്തരമന്ത്രി ജി. പരമേശ്വര അറിയിച്ചു. കേസില്‍…

3 hours ago