LATEST NEWS

‘എക്സിറ്റ് പോള്‍ ഫലങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ല, വികസനം വോട്ടായി മാറും’: ടി പി രാമകൃഷ്ണൻ

കൊച്ചി: എക്സിറ്റ് പോൾ പ്രവചനങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ലെന്നും ജനങ്ങളുടെ വികസനത്തോടുള്ള ആഭിമുഖ്യം വോട്ടായി മാറുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. മുൻകാലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2021-ൽ ഇടുക്കിയിലും കോഴിക്കോട്ടെ വിവിധ മണ്ഡലങ്ങളിലും എൽ.ഡി.എഫ് പരാജയപ്പെടുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നെങ്കിലും ജനവിധി മറിച്ചായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ പത്തു വർഷത്തെ ഭരണത്തിന് ശേഷം കേരളത്തിൽ എവിടെയും ഭരണവിരുദ്ധ വികാരമില്ലെന്നും, സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും ജനക്ഷേമ നടപടികളും വോട്ടർമാർ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നടക്കുന്ന തർക്കങ്ങൾ ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്ന് ടി.പി. രാമകൃഷ്ണൻ വിമർശിച്ചു.

കോഴിക്കോട് ജില്ലയിലെ മുഴുവൻ സീറ്റുകളിലും എൽ.ഡി.എഫ് വിജയിക്കുമെന്നും താൻ മത്സരിച്ച പേരാമ്പ്ര മണ്ഡലത്തിലെ വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടുകൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണ ഇത്തവണ വലിയ വിജയത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SUMMARY: ‘poll results may not always be correct, development will become votes’: TP Ramakrishnan

NEWS BUREAU

Recent Posts

കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസറഗോഡ്: കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്രയാണ് പാമ്പുകടിയേറ്റ് മരിച്ചത്.…

12 minutes ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തിൽ…

15 minutes ago

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച്‌ 1,10,480 രൂപയിലാണ്…

2 hours ago

കൊടുംചൂടിൽ വെന്തുരുകി വടക്കൻ കർണാടക; ബീദറില്‍ രേഖപ്പെടുത്തിയത് 46 ഡിഗ്രി റെക്കോർഡ് ചൂട്!!!

ബെംഗളൂരു: കൊടും ചൂടില്‍ വലഞ്ഞ് വടക്കന്‍ കര്‍ണാടക. സംസ്ഥാനത്തെ ഇതുവരെയുള്ളത്തില്‍ വെച്ച് എറ്റവും കൂടിയ താപനിലയാണ് ബീദറിൽ രേഖപ്പെടുത്തിയത്. ജില്ലയിലെ…

2 hours ago

മദ്യലഹരിയില്‍ മകൻ അച്ഛനെ അടിച്ചു കൊന്നു; അമ്മാവനും കുത്തേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു. അമ്പൂരി കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62)…

2 hours ago

തെരുവുനായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: കടക്കാവൂർ നിലയ്ക്കാമുക്കില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസുകാരന് ദാരുണാന്ത്യം.…

3 hours ago