ബെംഗളൂരു : കൈരളി കലാസമിതി ഓണോത്സവം ഞായറാഴ്ച രാവിലെ 10 മണി മുതല്‍ കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടക്കും. ബൈരതി ബസവരാജ് എം.എൽ.എ., നോവലിസ്റ്റ് ബെന്യാമിൻ എന്നിവർ വിശിഷ്ടാതിഥികളാകും. പൂക്കളമത്സരം, പ്രച്ഛന്നവേഷ മത്സരം, കൈരളി മഹിളാവേദി, കൈരളീ നിലയം സ്കൂൾ വിദ്യാർഥികൾ, യുവജനവേദി എന്നിവരുടെ കലാപരിപാടികൾ, ഓണസദ്യ എന്നിവയുണ്ടാകും.
പൊതുയോഗത്തിൽ കൈരളി കലാസമിതി പ്രസിഡന്റ് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പി.കെ. സുധീഷ് സ്വാഗതം പറയും. വി.എം. രാജീവ്, രാധാകൃഷ്ണൻ ജെ. നായർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.
വൈകിട്ട് നാലിന് വിഷ്ണു അശോക് (വയലിൻ), ജയൻ എയ്യക്കാട് (സാക്സോഫോൺ) എന്നിവർ പങ്കെടുക്കുന്ന ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ നടക്കും. 6.30 ന് പിന്നണി ഗായകൻ മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ ഉണ്ടായിരിക്കും. ഫോൺ: 9845439090.
<BR>
TAGS : ONAM-2024
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…