ശ്രീനഗർ: ജമ്മുകശ്മീരിലെ ഉഥംപൂർ ജില്ലയിലെ ബസന്ത്ഘട്ടിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ വധിച്ചു. സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായാണ് ബുധനാഴ്ച ഭീകരരുമായി ഏറ്റുമുട്ടിയത്. ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
സൈന്യത്തിൻ്റെ ഒരു പാരാ ട്രൂപ്പ്, 22 ഗർവാൾ റൈഫിൾസ്, യൂണിയൻ ടെറിട്ടറി പോലീസിൻ്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.
ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് സംഭവം. സെപ്റ്റംബര്‍ 18 നാണ് ജമ്മു കശ്മീരിലെ തിരഞ്ഞെടുപ്പ് തുടങ്ങുന്നത്. നേരത്തേ ജമ്മുവിലെ അഖ്‌നൂരിലുണ്ടായ വെടിവെപ്പില്‍ ഒരു ബി.എസ്.എഫ് ജവാന് പരുക്കേറ്റിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍.
<BR>
TAGS ; JAMMU KASHMIR | TERROR ATTACK | ENCOUNTER
SUMMARY : Clash in Jammu; Three Jaish-e-Mohammed terrorists were killed by security forces
ബെംഗളൂരു: ലോകപ്രശസ്ത പൈതൃക കേന്ദ്രമായ ഹംപി സന്ദര്‍ശിക്കാന്‍ എത്തിയ ഫ്രഞ്ച് പൗരൻ കുന്ന് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു.…
തിരുവനന്തപുരം: മറ്റത്തൂരിലെ കോൺഗ്രസ്-ബിജെപി സഖ്യത്തിൽ കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നാണ്…
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പത് ശതമാനം സീറ്റുകള്‍ കോണ്‍ഗ്രസ്സ് യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമായി മാറ്റിവെക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി പ്രതിപക്ഷ നേതാവ് വി…
ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്.…
ചെന്നൈ: യാത്രാത്തിരക്ക് കണക്കിലെടുത്ത് സ്വകാര്യബസുകൾ വാടകയ്‌ക്കെടുത്ത് സർവീസ് നടത്താൻ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപറേഷന് അനുമതി നൽകി തമിഴ്‌നാട് സർക്കാർ .…
കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…