ന്യൂഡൽഹി: ബിആർഎസ് നേതാവും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളുമായ കെ കവിത തിഹാർ ജയിലിൽ കുഴഞ്ഞു വീണു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. ഉടനെതന്നെ കവിതയെ ഡൽഹി ദീൻ ദയാലു ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 15 നാണ് കവിതയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 11ന് സിബിഐയും കവിതയെ അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസിൽ ആറ് ദിവസത്തിന് ശേഷം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു.
2014 മുതൽ 2019 വരെ നിസാമബാദിൽ നിന്നുള്ള ലോക്സഭ അംഗമായിരുന്നു കവിത. മദ്യനയത്തിൽ ആം ആദ്മി പാർടിയിലെ ഉയർന്ന നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും 100 കോടി കൈക്കൂലി നൽകിയെന്നുമാണ് കേസ്.
<BR>
TAGS : LIQUAR SCAM DELHI | K KAVITHA
SUMMARY : He collapsed in prison; K Kavita was shifted to the hospital
ബെംഗളൂരു: കലബുറഗിയിലെ ചിറ്റാപൂരിൽ രാഷ്ട്രീയ സ്വയംസേവക സംഘ് (ആർഎസ്‌എസ്) സംഘടിപ്പിക്കുന്ന റൂട്ട് മാർച്ചിന് അനുമതി നൽകിയതായി കർണാടക സർക്കാർ വ്യാഴാഴ്ച…
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സംവിധായകന്‍ വി എം വിനു കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിക്കും.…
ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് 10 പേരെ എൻഎഐ കസ്റ്റഡിയിലെടുത്തു. ജമ്മു കശ്മീരിലെ അനന്തനാഗ്, പുല്‍വാമ, കുല്‍ഗാം…
കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഎം 16 സീറ്റുകളിലാണ് മത്സരിക്കുന്നത്. സിപിഐയും ആർജെഡിയും നാല് സീറ്റുകളിലും…
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില്‍ 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഉഷയെ…
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്‍റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവായ സുജിത്ത്…