Sunday, November 16, 2025
18.1 C
Bengaluru

ജലനിരക്ക് പരിഷ്കരിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് പരിഷ്കരിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. ഇന്ധന നിരക്ക് 3 രൂപ വർധിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണിത്. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) സാമ്പത്തിക നഷ്ടത്തിലായതിനാൽ പ്രതിമാസ വാട്ടർ ചാർജ് വർധിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 14 വർഷമായി ബെംഗളൂരുവിൽ കുടിവെള്ള ചാർജ് വർധിപ്പിച്ചിട്ടില്ല. വൈദ്യുതി ബിൽ അടയ്ക്കാൻ ജലബോർഡിന് കഴിയാത്തതിനാൽ ജലനിരക്ക് വർധിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ജീവനക്കാരുടെ ശമ്പളം നൽകാനും ബുദ്ധിമുട്ടാണ് എന്ന് അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവിന് കുടിവെള്ളം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 400 രൂപ വിലയുള്ള ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ 1000 രൂപയായി. പെട്രോൾ വില 75ൽ നിന്ന് 100 രൂപയായി. എന്നാൽ ജലനിരക്ക് മാത്രം വർധനവില്ലാതെ തുടരുന്നുണ്ട്. സമാന സാഹചര്യം നിലനിർത്താൻ സർക്കാരിന് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർപ്പിട കെട്ടിടങ്ങൾക്ക് 10 ശതമാനവും വാണിജ്യ സ്ഥാപനങ്ങൾക്ക് 15 ശതമാനവും ജലനിരക്ക് വർധിപ്പിക്കണമെന്ന് ബിബിഎംപി കഴിഞ്ഞ വർഷം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിരക്ക് വർധന സംബന്ധിച്ച് പുതിയ നിർദേശം സമർപ്പിക്കാൻ സർക്കാർ ബിബിഎംപിയോടും ബിഡബ്ല്യൂഎസ്എസ്ബിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS: BENGALURU UPDATES| WATER| PRICE HIKE
SUMMARY: Govt considering hiking water tariff

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

തദ്ദേശ തിരഞ്ഞടുപ്പിൽ സീറ്റ് നിഷേധിച്ചെന്നാരോപിച്ച് ബിജെപി വനിതാ നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് നിഷേധിച്ചെന്നാരോപിച്ച് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു....

കേരളത്തില്‍ 2.86 കോടി വോട്ടര്‍മാര്‍; 34,745 വോട്ടുകൾ നീക്കി, സപ്ലിമെന്ററി വോട്ടര്‍ പട്ടിക പുറത്തിറക്കി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സപ്ളിമെന്ററി വോട്ടർ പട്ടിക പുറത്തിറക്കി. 2,67,587...

കശ്മീരില്‍​ വാ​ഹ​നാ​പ​ക​ടം; നാ​ലു​പേ​ർ മ​രി​ച്ചു

ശ്രീനഗർ: ജ​മ്മുകശ്മീരി​ലെ ബു​ദ്ഗാം പാ​ലാ​റി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ർ മ​രി​ച്ചു. അ​ഞ്ച്പേ​ർ​ക്ക് പ​രു​ക്കേ​റ്റു....

ബെംഗളൂരു നിവാസിയായ മലയാളി മുംബൈയിൽ വാഹനാപകടത്തിൽ മരിച്ചു

ബെംഗളൂരു: ബെംഗളൂരു നിവാസിയായ കൊല്ലം കുണ്ടറ സ്വദേശി മുംബൈയിലെ വാഹനാപകടത്തിൽ മരിച്ചു....

ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് 100 സിറ്റപ്പ് ശിക്ഷ നൽകി; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

വസായി: ശിശുദിനത്തിൽ സ്കൂളിലെത്താൻ വൈകിയതിന് അധ്യാപിക നൽകിയ ക്രൂര ശിക്ഷയിൽ ആറാം ക്ലാസ്...

Topics

മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും; ഒരുക്കങ്ങളുമായി കര്‍ണാടകയിലെ അയ്യപ്പ ക്ഷേത്രങ്ങളും 

ബെംഗളൂരു: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലനട ഇന്നുതുറക്കും. ഉച്ചയ്ക്ക് ഒന്നുമുതൽ സന്നിധാനത്തേക്ക്...

നടിയെ പീ‍ഡിപ്പിച്ചെന്ന പരാതി; പ്രമുഖ സിനിമാ നിര്‍മാതാവ് ബെംഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ്...

വോട്ട് ചോരി ആരോപണം; രാജ്യത്തെ ആദ്യ അറസ്റ്റ് കർണാടകയിൽ രേഖപ്പെടുത്തി

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണത്തില്‍...

പുള്ളിപ്പുലിയുടെ ആക്രമണം; ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നോൺ എസി സഫാരി നിർത്തിവെച്ചു

ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ...

ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പുട്ടപർത്തിയിൽ നടക്കുന്ന സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്കിന്റെ പശ്ചാത്തലത്തില്‍...

ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് കർണാടക സർക്കാരിന്റെ പുരസ്കാരം

ബെംഗളൂരു: ശ്രീ അയ്യപ്പൻ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള ഇൻഡസ്ട്രിയൽ...

രോഗിക്ക് നേരെ ലൈംഗികാതിക്രമം; റേഡിയോളജിസ്റ്റ് ഒളിവിൽ

ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും...

ബെന്നാർഘട്ട ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ സ​ഫാ​രി​ക്കി​ടെ പു​ള്ളി​പ്പു​ലി ആ​ക്ര​മ​ണം; വി​നോ​ദ സ​ഞ്ചാ​രി​ക്ക് പ​രുക്ക്

ബെംഗളൂരു: ബെന്നാർഘട്ട ദേ​ശീ​യോ​ദ്യാ​ന​ത്തി​ൽ പു​ള്ളി​പ്പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക്ക് പരുക്ക്. ചെ​ന്നൈ​യി​ൽ...

Related News

Popular Categories

You cannot copy content of this page